15 May Saturday

കോവിഡ് മരണം: സഹമന്ത്രി കാണുന്നില്ലേ ഗുജറാത്ത്

വെബ് ഡെസ്‌ക്‌Updated: Tuesday Apr 20, 2021


തിരുവനന്തപുരം > സർക്കാരിന്റെ അമിത ആത്മവിശ്വാസം‌ കോവിഡ്‌ ബാധിതരുടെ എണ്ണം വർധിക്കാൻ കാരണമായെന്നു പറഞ്ഞ്‌‌ കേരളത്തെ പരിഹസിച്ചവർക്ക്‌ തിരിച്ചടിയായി അവർ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ ദുരവസ്ഥ. ഗുജറാത്ത്‌ അടക്കമുള്ള ബിജെപി ഭരിക്കുന്ന ഇടങ്ങളിൽ കോവിഡ്‌‌ മരണനിരക്കും രോഗികളുടെ എണ്ണവും മറച്ചുവയ്‌ക്കുന്നു എന്നാണ്‌ പുതിയവാർത്ത‌.

ഗുജറാത്തിൽ കോവിഡ്‌ ബാധിച്ച്‌ മരിച്ച ഭൂരിഭാഗം പേരുടെയും കണക്ക്‌ മറ്റ്‌ മരണങ്ങളിലാണ്‌ ചേർക്കുന്നത്‌‌. എന്നാൽ, ഇവരുടെ സംസ്കാരം കോവിഡ്‌ പ്രോട്ടോകോൾ പാലിച്ചാണ്‌ നടത്തിയിരുന്നത്‌‌. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ്‌ കോവിഡ്‌ മരണനിരക്ക്‌ മറച്ചുവയ്‌ക്കുന്നതായി ദ ഹിന്ദു പത്രം കണ്ടെത്തിയത്‌. ഉത്തർപ്രദേശിലും യഥാർഥ മരണനിരക്ക്‌ മറച്ചുവയ്‌ക്കുന്നതായി ആക്ഷേപമുണ്ട്‌. കഴിഞ്ഞ ദിവസം 30,000ൽ താഴെയാണ്‌‌ രോഗികൾ, മരണം 200. എന്നാൽ, ഇവിടെ പലയിടത്തും പരിശോധനയോ ആശുപത്രിയോപോലും  ഇല്ലെന്ന പരാതി വ്യാപകമാണ്‌. ആ അവസ്ഥയിൽ എങ്ങനെ ഈ കണക്ക്‌ ശരിയാകും എന്നാണ്‌ വിദഗ്‌ധർ അഭിപ്രായപ്പെടുന്നത്‌.

ഈ അവസ്ഥയിലും കേന്ദ്ര സഹമന്ത്രി വി മുരളീധരന്‌ കേരളത്തെയാണ്‌ സംശയം. കേരളം കണക്ക്‌ കുറച്ചു കാണിച്ചെന്നാണ്  തിങ്കളാഴ്‌ച പാലക്കാട്ട്‌‌ പറഞ്ഞത്‌‌. രോഗപ്രതിരോധത്തിലും വാക്സിൻ എത്തിക്കുന്നതിലും പരാജയപ്പെട്ട ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങൾ പതറുമ്പോഴാണ്‌ സഹമന്ത്രിയുടെ  വെളിപാട്‌. ആദ്യംമുതലേ അതത്‌ ദിവസത്തെ കണക്ക്‌ കൃത്യമായി പുറത്തുവിട്ട ഒരേ ഒരു സംസ്ഥാനം കേരളമാണ്‌.‌ രണ്ടാംവ്യാപനത്തിൽ മരണനിരക്ക്‌ കുറഞ്ഞ്‌ നിൽക്കുന്നതും കേരളത്തിലെ പ്രതിരോധത്തിന്റെ മികവാണ്‌. 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top