11 August Tuesday

മുരളീധരൻ കേരളത്തിൽ പാർടിക്ക്‌ നാണക്കേടുണ്ടാക്കിയെന്ന്‌ ബിജെപി നേതൃയോഗം

പി വി ജീജോUpdated: Sunday Jun 28, 2020

കോഴിക്കോട്‌ > ബിജെപി കോർ കമ്മിറ്റി യോഗത്തിൽ കേന്ദ്ര സഹമന്ത്രി വി മുരളീധരനെതിരെ രൂക്ഷ വിമർശം. കോവിഡ്‌കാലത്ത്‌ കേന്ദ്രമന്ത്രി പദവിയിലിരുന്ന്‌ പരിഹാസ്യമായ പ്രസ്‌താവനകൾ നടത്തിയത്‌ കേരളത്തിൽ പാർടിക്ക്‌ നാണക്കേടുണ്ടാക്കിയെന്ന്‌ മുതിർന്ന നേതാക്കളടക്കം കുറ്റപ്പെടുത്തി. വി മുരളീധരനും ഓൺലൈനായി യോഗത്തിൽ പങ്കെടുത്തു.

മുരളീധരന്റെ അടുത്ത അനുയായി ഉൾപ്പെട്ട പ്രതിരോധ തട്ടിപ്പ്, പേഴ്‌സണൽ സ്റ്റാഫിൽ കോൺഗ്രസുകാരന്റെ ഭാര്യ നിയമനം, പ്രവാസികളുടെ മടക്കം സംബന്ധിച്ച്‌ നടത്തിയ വിവാദ പ്രസ്‌താവനകളും അവിഹിത ഇടപെടലും തുടങ്ങിയവ ചൂണ്ടിക്കാട്ടിയായിരുന്നു വിമർശം. പ്രതിരോധ തട്ടിപ്പിൽ അറസ്റ്റിലായ അരുൺ പി രവീന്ദ്രനുമായി ബന്ധപ്പെട്ട ആരോപണങ്ങളാണ്‌ ചൂേടറിയ ചർച്ചയായത്‌. അരുണിന് കേന്ദ്രമന്ത്രിയുടെ ഓഫീസിലുള്ള സ്വാധീനത്തെപ്പറ്റി വന്ന വാർത്തകൾ നേതാക്കൾ ഉന്നയിച്ചു. പാർടി പ്രതിക്കൂട്ടിലാക്കുന്ന സാഹചര്യം വിശദീകരിക്കണമെന്നും ആവശ്യമുയർന്നു.

പാർടി താൽപ്പര്യങ്ങളല്ല മന്ത്രിക്ക് പ്രധാനമെന്ന് ചർച്ചയിൽ പങ്കെടുത്ത എതിർ ഗ്രൂപ്പുകാരെല്ലാം അഭിപ്രായപ്പെട്ടു. പ്രവാസികളെ തിരിച്ചു കൊണ്ടുവരുന്ന വന്ദേഭാരത്‌ മിഷനിൽ ബാഹ്യ പരിഗണനകൾക്ക്‌ മുൻതൂക്കം നൽകി. എംബസി ഉദ്യോഗസ്ഥർ പണം വാങ്ങി ആളുകളെ കയറ്റിവിട്ടു. മുൻ പ്രസിഡന്റുമാരായ കുമ്മനം രാജശേഖരനും ഒ രാജഗോപാലുമുൾപ്പെടെ ഇക്കാര്യത്തിൽ നൽകിയ ശുപാർശകൾ തള്ളി. കേരളത്തിലെ പ്രതിരോധ പ്രവർത്തനങ്ങളെ നിരന്തരം ഇകഴ്‌ത്തിയത്‌ പാർടിയെ അപഹാസ്യമാക്കി.

മുരളീധരനെതിരെ വന്ന വാർത്തകളുടെയും ആരോപണങ്ങളുടെയും പശ്ചാത്തലത്തിൽ മുരളീധരൻ­­­ യോഗത്തിൽ  പങ്കെടുക്കണമെന്ന് സംഘടനാ സെക്രട്ടറി എം ഗണേശൻ നിർദേശിച്ചിരുന്നു.  കോർ കമ്മിറ്റിയിൽ ആരോപണങ്ങളും വിമർശങ്ങളുമുണ്ടായെന്നത് ഔദ്യോഗിക പക്ഷം നിഷേധിച്ചു. പഞ്ചായത്ത്‌ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളായിരുന്നു ചർച്ച ചെയ്തതെന്നാണ് സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്റെ വിശദീകരണം.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top