29 October Friday

രാഷ്ട്രീയകാര്യസമിതിയില്‍ നിന്ന്‌ വി എം സുധീരന്‍ രാജിവെച്ചു; പുന:സംഘടനയില്‍ പൊട്ടിത്തെറി

വെബ് ഡെസ്‌ക്‌Updated: Saturday Sep 25, 2021

വി എം സുധീരന്‍

തിരുവനന്തപുരം > കോണ്‍ഗ്രസ് രാഷ്ട്രീയകാര്യസമിതിയില്‍ നിന്നും മുന്‍ കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍  രാജിവെച്ചു. കോണ്‍ഗ്രസില്‍ കൈക്കൊള്ളുന്ന തീരുമാനങ്ങളില്‍ പുതിയ നേതൃത്വം വേണ്ടത്ര കൂടിയാലോചന നടത്തുന്നില്ലെന്നാണ് സുധീരന്റെ പരാതി. പുന:സംഘടനയുമായി ബന്ധപ്പെട്ടും സുധീരന് അതൃപ്തിയുണ്ട്. വെള്ളിയാഴ്ച രാത്രി കെപിസിസി പ്രസിഡന്റിന് സുധീരന്‍ രാജിക്കത്ത് കൈമാറി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top