Deshabhimani

മുനമ്പത്ത്‌ നുണപ്രസംഗം ; കർണാടകത്തിലെ വഖഫ്‌ പ്രശ്‌നം 
10 മിനിറ്റിൽ പരിഹരിച്ചെന്ന്‌ സതീശൻ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 03, 2024, 02:17 AM | 0 min read


കൊച്ചി
കർണാടകത്തിലെ വഖഫ്‌ ഭൂമി തർക്കം പരിഹരിക്കാൻ കോൺഗ്രസ്‌ മുഖ്യമന്ത്രി സിദ്ധരാമയ്യക്ക്‌ വേണ്ടിവന്നത്‌ വെറും 10 മിനിറ്റ്‌ മാത്രമെന്ന്‌ പ്രതിപക്ഷനേതാവ്‌ വി ഡി സതീശൻ. ജില്ലയിലെ എംപിമാർക്കും എംഎൽഎമാർക്കുമൊപ്പം മുനമ്പത്തെ സമരപ്പന്തലിലെത്തി നടത്തിയ പ്രസംഗത്തിലാണ്‌ മുനമ്പം നിവാസികളെ തെറ്റിദ്ധരിപ്പിക്കുന്ന പരാമർശം.

കർണാടകത്തിൽ 1500 ഏക്കറോളം വഖഫ്‌ ഭൂമിയായി കണക്കാക്കി അവിടത്തെ താമസക്കാരായ കർഷകർക്ക്‌ സിദ്ധരാമയ്യ സർക്കാർ നോട്ടീസയച്ചത്‌ വൻ വിവാദവും പ്രതിഷേധവുമാണ്‌ ഉയർത്തിയത്‌. കർണാടക റവന്യുവകുപ്പിന്റെ നോട്ടീസിനുപിന്നാലെ, പ്രശ്‌നത്തിൽ വർഗീയ ലക്ഷ്യത്തോടെ ബിജെപി ഇടപെട്ടു. ഭൂമിപ്രശ്‌നം നിലനിൽക്കുന്ന വിജയപുര, ഹാവേരി, ധാർവാഡ്‌ ജില്ലകളിലെ പ്രദേശത്ത്‌ പ്രക്ഷോഭത്തിനും തുടക്കമിട്ടു. കേന്ദ്ര വഖഫ്‌ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട്‌ രൂപീകരിച്ച സംയുക്ത പാർലമെന്ററി സമിതി അധ്യക്ഷനും ബിജെപി എംപിയുമായ ജഗദംബിക പാൽ സ്ഥലത്തെത്തി. പിന്നാലെ ബിജെപി മന്ത്രിമാരുടെ വൻ പടതന്നെ പ്രദേശത്ത്‌ നേരിട്ടെത്തി സ്ഥിതിഗതികൾ നിയന്ത്രിക്കുന്നതിനിടെയാണ്‌ വി ഡി സതീശന്റെ നുണപ്രചാരണം.

മുസ്ലിംലീഗ്‌ നേതാവ്‌ പാണക്കാട്‌ റഷീദലി ശിഹാബ്‌ തങ്ങൾ വഖഫ്‌ ബോർഡ്‌ ചെയർമാനായിരിക്കെ മുനമ്പം ഭൂമി വഖഫ്‌ സ്വത്തായി രജിസ്‌റ്റർ ചെയ്‌തതും താമസക്കാർക്ക്‌ കരമടയ്‌ക്കാൻ അനുമതി നൽകിയതിനെ ലീഗ്‌ സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ എം സി മായിൻ ഹാജി പ്രമേയത്തിലൂടെ ചോദ്യംചെയ്‌തതും മറച്ചാണ്‌ സതീശന്റെ പ്രസംഗം.



deshabhimani section

Related News

0 comments
Sort by

Home