Deshabhimani

സിമി റോസ്‌ബെൽ ജോണിന്റെ വെളിപ്പെടുത്തൽ ; ചോദ്യങ്ങൾ വിലക്കി സതീശൻ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 04, 2024, 12:48 AM | 0 min read


കൊച്ചി
വനിതാ നേതാവ്‌ സിമി റോസ്‌ബെൽ ജോണിന്റെ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട ചോദ്യങ്ങളിൽനിന്ന്‌ മാധ്യമപ്രവർത്തകരെ വിലക്കി പ്രതിപക്ഷനേതാവ്‌ വി ഡി സതീശൻ. എറണാകുളം ഡിസിസി ഓഫീസിൽ വിളിച്ച വാർത്താസമ്മേളനത്തിലായിരുന്നു സംഭവം. സതീശൻ ഉൾപ്പെടെയുള്ള നേതാക്കൾക്കെതിരെയാണ്‌ കഴിഞ്ഞദിവസം സിമി റോസ്‌ബെൽ ജോൺ ഗുരുതര വെളിപ്പെടുത്തൽ നടത്തിയത്‌. ഇതിനെ അടിസ്ഥാനമാക്കിയുള്ള ചോദ്യങ്ങളോട്‌ പറയാനുള്ളതെല്ലാം നേരത്തേ പറഞ്ഞിട്ടുണ്ടെന്നും വിഷയത്തിൽ കൂടുതൽ ചോദ്യങ്ങൾ വേണ്ടെന്നുമായിരുന്നു സതീശന്റെ പ്രതികരണം.

‘‘പാർടിയിൽ പദവി കൊടുത്തില്ലെന്നാണ്‌ അവരുടെ ആരോപണം.  മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ ഗുരുതര ആരോപണം വന്നപ്പോൾ ചർച്ച വഴിതിരിച്ചുവിടാൻ സിപിഐ എമ്മുകാരനായ ചാനൽ മേധാവി ചമച്ചതാണത്‌. എഡിജിപി എം ആർ അജിത്‌കുമാറിനെതിരെയുള്ള ആരോപണങ്ങളിൽ മുഖ്യമന്ത്രി പ്രഖ്യാപിച്ച അന്വേഷണം പ്രഹസനമാണ്‌.’’–- സതീശൻ  പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Home