24 October Thursday

സൗദിയിലേക്ക് അമേരിക്കന്‍ സൈന്യം

അനസ് യാസിന്‍Updated: Sunday Sep 22, 2019

മനാമ >  സൗദിയുടെ വ്യോമ, മിസൈല്‍ പ്രതിരോധം ശക്തിപ്പെടുത്താന്‍ അമേരിക്കന്‍ സൈന്യം. സൈന്യത്തെ അയക്കുന്നതിന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അംഗീകാരം നല്‍കി. ആയിരത്തില്‍ കൂടാത്ത എണ്ണം സൈനികരെയാണ് പ്രതിരോധ സംവിധാനം ശക്തിപ്പെടുത്താന്‍ അയക്കുന്നതെന്ന് അമേരിക്കന്‍ പ്രതിരോധ വകുപ്പായ പെന്റഗണ്‍ അറിയിച്ചു. സൗദിയുടെ അഭ്യര്‍ത്ഥന പ്രകാരമാണ് നപടിയെന്നും പെന്റഗണെ ഉദ്ധരിച്ച് അല്‍ അറേബിയ ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു.

 സൗദിക്കും യുഎഇക്കും സൈനീക ഉപകരണങ്ങള്‍ നല്‍കുന്നത് വേഗമാക്കാനും പെന്റഗണ് പദ്ധതിയുണ്ട്. മിസൈല്‍ പ്രതിരോ ബാറ്ററികള്‍, ഡ്രോണുകള്‍, യുദ്ധ വിമാനജ്ങള്‍ എന്നിവ നല്‍കുന്ന കാര്യം പെന്റഗണ്‍ പരിഗണിക്കുന്നതായും വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ 14ന് അരാംകോ എണ്ണ ശുദ്ധീകരണ ശാലക്കും എണ്ണ പാടത്തിനും നേരെയുണ്ടായ ഡ്രോണ്‍ ആക്രമണത്തെ തുടര്‍ന്നാണ് തീരുമാനം.
 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top