02 December Monday

അർബൻ സഹകരണ സംഘം നിക്ഷേപ തട്ടിപ്പ്: രണ്ട് മുൻ ഡയറക്ടർ ബോർഡ് അംഗങ്ങൾ അറസ്റ്റിൽ

വെബ് ഡെസ്‌ക്‌Updated: Thursday Nov 7, 2024

അങ്കമാലി > അങ്കമാലി അർബൻ സഹകരണസംഘം നിക്ഷേപത്തട്ടിപ്പുമായി ബന്ധപ്പെട്ട് രണ്ടു പേരെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. സഹകരണ സംഘം മുൻ ഡയറക്ടർ ബോർഡ് അംഗങ്ങളായ  ടി പി ജോർജ്, സെബാസ്റ്റ്യൻ മാടൻ എന്നിവരാണ് അറസ്റ്റിലായത്. സഹകരണ സംഘത്തിലെ അക്കൗണ്ടന്റ് ഷിജുവിനെ (45) ക്രൈംബ്രാഞ്ച് നേരത്തെ അറസ്റ്റ്‌ ചെയ്തിരുന്നു.

കോണ്‍ഗ്രസ്സ് ഭരിച്ചിരുന്ന അങ്കമലി അർബൻ സഹകരണ സംഘത്തിൽ നിന്നും 98 കോടിയോളം രൂപ തട്ടിയതായാണ് കേസ്. ഇതിൽ 40 കോടിയോളം വ്യാജ വായ്പകളാണ്. ഇതുമായു ബന്ധപ്പെട്ടാണ് ഇപ്പോൾ രണ്ട് പേരെ അറസ്റ്റ് ചെയ്തത്. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി റോയ് വർഗ്ഗീസിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ അറസ്റ്റ് ചെയ്തത്. കോൺഗ്രസ് ഭരണസമിതിയിലെ 13 അംഗങ്ങളും ആറ് ജീവനക്കാരുമാണ് കേസിലെ പ്രതികൾ. ഭരണസമിതി പിരിച്ചുവിട്ടുകൊണ്ട് ജില്ലാ സഹകരണ ജോയിന്‍ രജിസ്ട്രാര്‍ നേരത്ത ഉത്തരവിട്ടിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top