19 January Wednesday

സഹകരണ മേഖലയിലെ മികച്ച പ്രവര്‍ത്തനം: ഊരാളുങ്കല്‍ സഹകരണസംഘം പുരസ്‌കാരം ഏറ്റുവാങ്ങി

വെബ് ഡെസ്‌ക്‌Updated: Sunday Nov 21, 2021

തിരുവനന്തപുരം> സഹകരണ മേഖലയില്‍ 2019-20 വര്‍ഷത്തെ മികച്ച പ്രവര്‍ത്തനത്തിനുള്ള സഹകരണമന്ത്രിയുടെ പ്രത്യേക പുരസ്‌കാരം (മിനിസ്റ്റേഴ്‌സ് ട്രോഫി) ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സഹകരണസംഘം വൈസ് ചെയര്‍മാന്‍ വി കെ അനന്തന്‍ സഹകരണമന്ത്രി വി എന്‍ വാസവനില്‍ നിന്ന് ഏറ്റുവാങ്ങി.

ഒരുലക്ഷം രൂപയും ഫലകവും അടങ്ങുന്നതാണ് അവാര്‍ഡ്. സഹകരണ വാരാഘോഷത്തിന്റെ സമാപന സമ്മേളനത്തിലാണ് പുരസ്‌കാരം സമ്മാനിച്ചത്.  ചടങ്ങിന് ഇരിങ്ങല്‍ സര്‍ഗ്ഗാലയയില്‍ എത്തിയ മന്ത്രിയെ കലാകാരന്‍മാര്‍ വരച്ച മന്ത്രിയുടെ ചിത്രം നല്‍കി സിഇഒ പിപി. ഭാസ്‌കരന്‍ സ്വീകരിച്ചു.
 
സഹകരണ വകുപ്പ് സെക്രട്ടറി മിനി ആന്റണി ഐ എ എസ്,  സഹകരണസംഘം രജിസ്ട്രാര്‍ പി ബി നൂഹ് ഐ എ എസ്  കണ്‍സ്യൂമര്‍ ഫെഡ് ചെയര്‍മാന്‍ എം മെഹബൂബ്, പയ്യോളി  നഗരസഭാ ചെയര്‍മാന്‍ ഷഫീഖ് വടക്കയില്‍,  അഡീഷണല്‍ രജിസ്ട്രാര്‍ അനിത ടി ബാലന്‍, കേരള ബാങ്ക് ഡയറക്ടര്‍ ഇ  രമേശ് ബാബു, കേരള ബാങ്ക് റീജണല്‍ മാനേജര്‍ അബ്ദുള്‍ മുജീബ്, യു.എല്‍.സി.സി.എസ്. ഡയറക്ടര്‍ എം. പദ്മനാഭന്‍, മാനേജിങ് ഡയറക്ടര്‍ എസ്. ഷാജു, അസി. സെക്രട്ടറി കെ.പി. ഷാബു, ജിഎം (പ്രൊജക്ട്‌സ്) റ്റി.പി. രാജീവന്‍ തുടങ്ങിയവര്‍ പങ്കെടുത്തു


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top