പുതിയ സാമാജികരുടെ സത്യപ്രതിജ്ഞ ഡിസംബർ നാലിന്
തിരുവനന്തപുരം> ഉപതെരഞ്ഞെടുപ്പിൽ ചേലക്കര നിയോജകമണ്ഡലത്തിൽ നിന്നും വിജയിച്ച യു ആർ പ്രദീപിന്റെയും പാലക്കാട് നിയോജകമണ്ഡലത്തിൽ നിന്നും വിജയിച്ച രാഹുൽ മാങ്കൂട്ടത്തിലിന്റെയും സത്യപ്രതിജ്ഞ ഡിസംബർ നാലിന് നടക്കും. നിയമസഭാ മന്ദിരത്തിലെ ആർ ശങ്കരനാരായണൻ തമ്പി മെമ്പേഴ്സ് ലോഞ്ചിൽ ഉച്ച 12 മണിക്കാണ് ചടങ്ങ്.
0 comments