17 September Tuesday

ക്യാൻസർ ചികിത്സാ പിഴവ‌്; ഡോക്ടർമാർക്കും ലാബുകൾക്കുമെതിരെ പൊലീസ് കേസെടുത്തു

വെബ് ഡെസ്‌ക്‌Updated: Saturday Jun 8, 2019

ഏറ്റുമാനൂർ> ക്യാൻസർ സ്ഥിരീകരിക്കാത്ത രോഗിക്ക് കീമോ നൽകിയ സംഭവത്തിൽ രജനിയുടെ പരാതിയിൽ പൊലീസ് കേസെടുത്തു. മെഡിക്കൽ കോളജിലെ രണ്ടു ഡോക്ടർമാർക്കെതിരെയും രണ്ട് ലാബുകൾക്കെതിരെയുമാണ് ഗാന്ധിനഗർ പൊലീസ‌് കേസെടുത്തത‌്. സർജറി വിഭാഗത്തിലെ ഡോക്ടറായ രഞ്ജിൻ, ക്യാൻസർ വിഭാഗത്തിലെ ഡോ.സുരേഷ് കുമാർ എന്നിവർക്കെതിരെയും തെറ്റായ റിപ്പോർട്ട് നൽകിയ ഡയനോവ, മാമോഗ്രാം ചെയ്ത സിഎംസി സ്കാനിങ് സെന്റർ എന്നിവർക്കെതിരെയുമാണ് പൊലീസ് കേസ് റജിസ്റ്റർ ചെയ്തത്. ഐപിസി 366, 377 വകുപ്പുകൾ ചുമത്തിയാണ് കേസ്. സംഭവുമായി ബന്ധപ്പെട് മുഖ്യമന്ത്രിക്കു തിങ്കളാഴ്ച പരാതി നൽകാനൊരുങ്ങുകയാണ് രജനി.

കഴിഞ്ഞ ഫെബ്രുവരി 28നാണ‌് രജനി(38)  മെഡിക്കൽ കോളജ് ജനറൽ സർജറി വിഭാഗത്തിൽ മാറിടത്തിലെ മുഴയ്ക്കു ചികിത്സ തേടിയത‌്. സ്വകാര്യലാബിലെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കീമോതെറാപ്പിക്ക‌് വിധേമാക്കി. അതിനിടെ മെഡിക്കൽ കോളേജ‌് പാതോളജി ലാബിലെ റിപ്പോർട്ടിൽ രജനിക്ക‌് ക്യാൻസർ ഇല്ലെന്ന‌് തെളിഞ്ഞു. പിന്നീട‌്  ആർസിസിയിൽ നടത്തിയ പരിശോധനയിലും ക്യാൻസർ ലക്ഷണമില്ലെന്ന‌് വ്യക്തമായി. ഇതേ തുടർന്ന‌് രജനി മന്ത്രിക്കു പരാതി നൽകി. പരാതിയിന്മേൽ  മന്ത്രി  പ്രിൻസിപ്പലിനോട‌്  റിപ്പോർട‌് തേടുകയായിരുന്നു.


പ്രധാന വാർത്തകൾ
 Top