18 September Wednesday

കോഴിക്കോട്, പാലക്കാട്, മലപ്പുറം ജില്ലകളിലും പ്രകമ്പനം

വെബ് ഡെസ്‌ക്‌Updated: Friday Aug 9, 2024

മേപ്പാടി > കോഴിക്കോട്, പാലക്കാട്, മലപ്പുറം ജില്ലകളിലും ഭൂമികുലുക്കത്തിനു സമാനമായ മുഴക്കവും പ്രകമ്പനവും അനുഭവപ്പെട്ടു. കോഴിക്കോട് കൂടരഞ്ഞിയിലും പാലക്കാട് എടത്തനാട്ടുകര, കുഞ്ഞുകുളം, ഒറ്റപ്പാലം എന്നിവിടങ്ങളിലും മലപ്പുറത്ത് എടപ്പാളിലും ഇടിമുഴക്കത്തിന് സമാനമായ ശബ്ദം കേട്ടതായാണ് നാട്ടുകാർ അറിയിക്കുന്നത്. വയനാട് ജില്ലയിലെ ചിലഭ​ഗങ്ങളിൽ രാവിലെ മുതല്‍ ഭൂമിക്കടിയില്‍ നിന്നും ശബ്ദവും മുഴക്കവും കേട്ടതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഒരു മിനിറ്റിനിടെ രണ്ട് തവണ ശബ്ദം കേട്ടതായും പ്രകമ്പനം അനുഭവപ്പെട്ടതായുമാണ് വിവരം. വയനാട്ടിലെ ദുരന്തബാധിത മേഖലയിലും പ്രകമ്പനം അനുഭവപ്പെട്ടതിനെ തുടർന്ന് തിരച്ചിൽ നിർത്തിവച്ചിരിക്കുകയാണ്. നിലവിൽ നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

പ്രകമ്പനം ഉണ്ടായതായി ഔദ്യോ​ഗികവൃത്തങ്ങൾ സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ ഉറവിടം സംബന്ധിച്ച് വ്യക്തമല്ല. ഉ​ഗ്ര ശബ്ദം ഭൂചനം ആണോ എന്ന് പറയാറായിട്ടില്ലെന്നാണ് ദുരന്തനിവാരണ അതോറിറ്റി അറിയിക്കുന്നത്.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top