03 March Wednesday

മലയാളി മനസില്‍ തിളങ്ങിനില്‍ക്കുന്ന കഥാപാത്രങ്ങള്‍- അനുശോചിച്ച് മന്ത്രി എ കെ ബാലന്‍

വെബ് ഡെസ്‌ക്‌Updated: Wednesday Jan 20, 2021

തിരുവനന്തപുരം > ഉണ്ണിക്കൃഷ്ണന്‍ നമ്പൂതിരിയുടെ നിര്യാണത്തില്‍ സാംസ്‌കാരിക വകുപ്പ് മന്ത്രി എ കെ ബാലന്‍ അനുശോചിച്ചു. വളരെ വൈകിയാണ് അദ്ദേഹം സിനിമയിലെത്തിയതെങ്കിലും ചുരുങ്ങിയ കാലം കൊണ്ട് മികച്ച നടനായി മാറി. അദ്ദേഹം അവതരിപ്പിച്ച  കഥാപാത്രങ്ങള്‍ മലയാളിയുടെ മനസ്സില്‍ എന്നും തിളങ്ങിനില്‍ക്കും.

കമ്യൂണിസ്റ്റ് പ്രസ്ഥാനവുമായി ഏറെ അടുപ്പം പുലര്‍ത്തിയ കലാകാരനാണ് അദ്ദേഹം. കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നും മന്ത്രി അനുശോചന സന്ദേശത്തില്‍ അറിയിച്ചു.


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top