25 August Sunday

യൂണി. കോളേജ് സംഘർഷം: പിരിച്ചുവിട്ട യൂണിറ്റ് കമ്മിറ്റിക്ക് പകരം അഡ്‌ഹോക്ക് കമ്മിറ്റി രൂപീകരിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Jul 15, 2019

തിരുവനന്തപുരം> സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ പിരിച്ചുവിട്ട യൂണിറ്റ് കമ്മിറ്റിക്ക് പകരമായി യൂണിവേഴ്സിറ്റി കോളേജിൽ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ അഡ്‌ഹോക്ക് കമ്മിറ്റി രൂപീകരിച്ചു. ജില്ലാ കമ്മിറ്റി യോഗത്തിലാണ് തീരുമാനം. നിലവിലുള്ള കുപ്രചാരണങ്ങൾ അവസാനിപ്പിച്ച് ആശയപരമായി വിദ്യാർഥികളോട് സംവദിച്ച് എസ്എഫ്ഐ സംഘടനാ പ്രവർത്തനം മുന്നോട്ടുകൊണ്ടുപോകുമെന്ന് ജില്ലാ കമ്മിറ്റി പ്രസ്താവനയിൽ അറിയിച്ചു.

കോളേജിലെയും ഹോസ്റ്റലിലെയും വിദ്യാർഥികൾക്ക് ഐഡി കാർഡ് നിർബന്ധമാക്കുക, യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ താമസിക്കുന്നവരുടെ പേര് പ്രസിദ്ധപ്പെടുത്തുക, കോളേജിലും ഹോസ്റ്റലിലും സെക്യൂരിറ്റി സ്റ്റാഫിനെ നിയമിക്കുക, പ്രവർത്തി സമയം കഴിഞ്ഞാൽ വിദ്യാർഥികൾ കോളേജിൽ ക്യാമ്പ് ചെയുന്ന രീതി അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങളും എസ്എഫ്ഐ മുന്നോട്ട് വെച്ചിട്ടുണ്ട്. ക്യാമ്പസിൽ മറ്റു വിദ്യാർഥി സംഘടനകൾക്കും സ്വതന്ത്രമായി പ്രവർത്തിക്കാൻ അന്തരീക്ഷം ഉണ്ടാകണമെന്നും എസ്എഫ്ഐ പറഞ്ഞു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top