20 August Tuesday

അന്ന് നിങ്ങളും മാധ്യമങ്ങളും കെട്ടിപ്പൊക്കിയ യൂണിറ്റ് എവിടെ പോയി കെഎസ്‌യുക്കാരേ?

വെബ് ഡെസ്‌ക്‌Updated: Tuesday Jul 23, 2019

മാധ്യമങ്ങൾ വലിയ പ്രാധാന്യത്തോടെയാണ്‌ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിൽ കെഎസ്‌യു യൂണിറ്റ്‌ തുടങ്ങിയ കാര്യം വാർത്തയാക്കി ആഘോഷിച്ചിരുന്നത്‌. അതിന്‌ തലേദിവസംവരെ മാതൃഭൂമി ചാനലിൽ നിഷ്‌പക്ഷ വിദ്യാർത്ഥി എന്ന ലേബലിൽ എസ്‌എഫ്‌ഐക്കെതിരെ സംസാരിച്ചിരുന്ന കെഎസ്‌യുക്കാരനെത്തന്നെ യൂണിറ്റ്‌ പ്രസിഡന്റുമാക്കി. 18 വർഷത്തിനുശേഷമാണ്‌ യൂണിവേഴ്‌സിറ്റി കോളേജിൽ യൂണിറ്റ്‌ രൂപീകരിക്കുന്നത്‌ എന്നാണ്‌ പറയുന്നത്‌. 2001 ൽ ഇതേ കോളേജിൽ കെഎസയു യൂണിറ്റ്‌ രൂപീകരിച്ച്‌ കൊടി കെട്ടുന്ന ചിത്രം മലയാള മനോരമ പത്രം ഒന്നാംപേജിൽ നൽകിയത്‌ ഫോട്ടോ സഹിതം സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്‌.

ഈ യൂണിറ്റ്‌ പിന്നീട്‌ എങ്ങോട്ടുപോയി എന്നാണ്‌ പലരുടേയും ചോദ്യം. തെരഞ്ഞെടുപ്പിലടക്കം മത്സരിച്ചെങ്കിലും നാമമാത്രമായ വോട്ടുകളാണ്‌ അന്ന്‌ കെഎസ്‌യുവിന്‌ നേടാൻ കഴിഞ്ഞത്‌.

2001 ആഗസ്റ്റ് മൂന്നിന് പുറത്തിറങ്ങിയ മലയാള മനോരമ ദിനപത്രത്തിന്റെ ഒന്നാമത്തെ പേജാണ് ഇതോടൊപ്പമുള്ളത്. അന്നും തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ മാധ്യമ പ്രവർത്തകരുടെ അകമ്പടിയോടെ ഒരു കെഎസ്യു യൂണിറ്റ് കമ്മിറ്റി ആരംഭിച്ചിരുന്നു.

യൂണിറ്റിന്റെ ഉദ്ഘാടനം നടത്തിയതോ അന്നത്തെ കെ പി സി സി പ്രസിഡണ്ട് കെ മുരളീധരനും. 2001ൽ യൂണിവേഴ്‌സിറ്റി കോളേജ് പ്രിൻസിപ്പാളായിരുന്നത് അന്നത്തെ മുഖ്യമന്ത്രിയായിരുന്ന എ കെ ആന്റണിയുടെ മാനസ പുത്രനായിരുന്ന പ്രൊഫ. എസ് വർഗ്ഗീസായിരുന്നു. കേവലം ഒരു വർഷത്തെ സേവനത്തിന് ശേഷം പ്രിൻസിപ്പാൾ സ്ഥാനത്ത് നിന്നും വിരമിച്ച വർഗീസിനെ അന്നത്തെ യു ഡി എഫ് സർക്കാർ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ അംഗമായി അവരോധിച്ചിരുന്നു.

പ്രിൻസിപ്പാളിന്റെയും സംസ്ഥാന ഗവണ്മെന്റിന്റെയും മാധ്യമങ്ങളുടെയും അനുഗ്രഹാശിസ്സുകളോടെ ഇലക്ഷനെ നേരിട്ട കെ എസ് യു വിന് പക്ഷേ, വിരലിലെണ്ണാവുന്ന വോട്ടുകൾ മാത്രമായിരുന്നു യൂണിവേഴ്‌സിറ്റി ക്യാമ്പസിൽ നിന്നും ലഭിച്ചത്. വിദ്യാര്‍ഥി പിന്തുണയില്ലാതെ നേതാക്കള്‍ മാത്രമായി അവശേഷിച്ച അന്നത്തെ കെഎസ്‌യു യൂണിറ്റ് കമ്മിറ്റി സ്വയം ഇല്ലാതായി തീരുകയും ചെയ്തു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top