20 August Tuesday

യൂണിവേഴ്‌സിറ്റി കോളേജ് സംഘര്‍ഷം: ആറുപ്രതികളെ കോളേജില്‍ നിന്നും സസ്‌പെന്റ് ചെയ്തു

വെബ് ഡെസ്‌ക്‌Updated: Monday Jul 15, 2019

തിരുവനന്തപുരം> യൂണിവേഴ്‌സിറ്റി കോളേജിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് മുഖ്യപ്രതികളടക്കം ആറുപേരെ കോളേജില്‍ നിന്നും സസ്‌പെന്റ് ചെയ്തു. പ്രധാന പ്രതികളായ  ശിവരഞ്ജിത്തും  നസീമും പിടിയിലായതിനുപിന്നാലെയാണ് ആറ് പ്രതികളേയും അധ്യാപക കൗണ്‍സില്‍ യോഗം ചേര്‍ന്ന്  അനിശ്ചിതകാലത്തേയ്ക്ക് സസ്‌പെന്റ് ചെയ്തത്.  കോളേജ് വിദ്യാഭ്യാസ ഡയറക്ടറുടെ കൂടി സാന്നിധ്യത്തിലായിരുന്നു യോഗം ചേരല്‍.

 പ്രധാന പ്രതികളായ ശിവരഞ്ജിത്തിനേയും നസീമിനെയും ഇന്ന് പുലര്‍ച്ചെയാണ് പിടികൂടിയത്. കേശവദാസപുരത്തുനിന്നും ഇവരെ പൊലീസ് പിടികൂടുകയായിരുന്നു. സംഭവശേഷം ഒളിവിലായ പ്രതികളെ കണ്ടെത്താനായി പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.

ഇതിന്റെ അടിസ്ഥാനത്തില്‍ നേമം സ്വദേശിയായ ഇജാബിനെ ഞായറാഴ്ച രാവിലെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കോടതിയില്‍ ഹാജരാക്കിയ ഇജാബിനെ റിമാന്റ് ചെയ്തു.കല്ലറയിലേക്ക് പോകാന്‍ ഓട്ടോയില്‍ കേശവദാസപുരത്ത് എത്തിയപ്പോഴാണ് ശിവരഞ്ജിത്തിനെയും നസീമിനെയും പിടികൂടിയതെന്ന് ചെയ്തതെന്ന് കന്റോണ്‍മെന്റ് പൊലീസ് അറിയിച്ചു.

 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top