22 February Saturday

കേന്ദ്ര ബജറ്റ്‌: കേരളം സമർപ്പിച്ചത്‌ ഏഴിന നിർദേശം

ജി രാജേഷ‌്കുമാർUpdated: Friday Jan 24, 2020

തിരുവനന്തപുരം> കേന്ദ്ര ബജറ്റിൽ പരിഗണിക്കാൻ പതിവ്‌ ആവശ്യങ്ങൾക്കൊപ്പം കേരളം സമർപ്പിച്ചത്‌ ഏഴിന നിർദേശങ്ങൾ. സംസ്ഥാനത്തിന്റെ നിലവിലെ സാമ്പത്തികസ്ഥിതി കണക്കിലെടുത്ത്‌ ഈ ആവശ്യങ്ങൾ കേന്ദ്രാവിഷ്‌കൃത പദ്ധതികളായി ബജറ്റിൽ ഉൾപ്പെടുത്തണമെന്ന്‌ ധനമന്ത്രി ടി എം തോമസ്‌ ഐസക്‌  കേന്ദ്ര ധനമന്ത്രി നിർമല സീതരാമന്‌ അയച്ച കത്തിൽ ആവശ്യപ്പെട്ടു.

പ്രധാന ആവശ്യങ്ങൾ

● കടമെടുപ്പ്‌ പരിധി  ഉയർത്തണം. നിലവിൽ മൂന്നു ശതമാനം അനുമതിയുണ്ടായിട്ടും 18,000 കോടി രൂപയുടെ വായപാനുമതിയാണ്‌ ഈ വർഷം ലഭിച്ചത്‌. ബജറ്റിൽ പ്രതീക്ഷിച്ച വായ്‌പാവരുമാനത്തിൽ 10,000 കോടി രൂപ അവസാനപാദത്തിൽ കുറഞ്ഞു. 
 
● തൊഴിലുറപ്പ്‌ വേതനം 50 രൂപ കൂടിയെങ്കിലും ഉയർത്തണം.  കുറഞ്ഞത്‌ 100 ദിവസം ജോലി എന്നത്‌ 150 ദിവസമായി ഉയർത്തണം. നഗരങ്ങളിലേക്കും  വ്യാപിപ്പിക്കണം.

● റബറിന്‌ താങ്ങുവില 200 രൂപയാക്കണം.  കിലോഗ്രാമിന്‌ 50 രൂപവീതം കേന്ദ്ര സബ്‌സിഡി അനുവദിക്കണം.

●കണ്ണൂരിൽ അന്താരാഷ്‌ട്ര ആയുർവേദ ഇൻസ്‌റ്റിറ്റ്യൂട്ടിന്‌  വാഗ്‌ദാനംചെയ്‌ത സഹായം അനുവദിക്കണം. 

●56,432 കോടി രൂപ അടങ്കൽ പ്രതീക്ഷിക്കുന്ന വേഗ റെയിൽ പദ്ധതിക്ക്‌  അന്തിമാനുമതിയും അന്താരാഷ്‌ട്ര ഏജൻസികളിൽനിന്ന്‌ സാമ്പത്തികസഹായം തേടുന്നതിനുള്ള അനുമതിയും വേണം.

●എയിംസിന്‌ തുല്യമായ മെഡിക്കൽ ഇൻസ്‌റ്റിറ്റ്യൂട്ട്‌  പ്രഖ്യാപിക്കണം. ഇതിനായി 200 ഏക്കർ ഭൂമി കോഴിക്കോട്‌ ജില്ലയിൽ കണ്ടെത്തിയിട്ടുണ്ട്‌.

● തലശേരി മലബാർ ക്യാൻസർ സെന്ററിനെ കേന്ദ്ര സർക്കാരിന്റെ രാഷ്‌ട്രീയ ആരോഗ്യനിധി പദ്ധതിയിൽ ഉൾപ്പെടുത്തണം.

● കൊച്ചിൻ ഷിപ്പ്‌യാർഡ്‌ അടക്കം സ്വകാര്യമേഖലയ്‌ക്ക്‌ കൈമാറാനുള്ള നീക്കത്തിൽനിന്ന്‌ പിന്മാറണം.

 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top