22 October Tuesday

ഉടുമ്പന്‍ചോല കൊലപാതകം: വിഡ്ഢിത്തം പുലമ്പുന്ന ചെന്നിത്തലയുടെ പ്രസ്‌താവന കൊലപാതകികളെ രക്ഷിക്കാന്‍- മന്ത്രി എം എം മണി

വെബ് ഡെസ്‌ക്‌Updated: Monday Jun 3, 2019

ശെല്‍വരാജിന്റെ വീട്ടിലെത്തിയ മന്ത്രി എം എം മണി കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കുന്നു

ഉടുമ്പന്‍ചോല > കോണ്‍ഗ്രസുകാര്‍ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ ഇടുക്കി ഉടുമ്പന്‍ചോലയിലെ ശെല്‍വരാജിന്റെ കുടുംബത്തിനെ ആശ്വസിപ്പിക്കാനായി മന്ത്രി എം എം മണി വീട്ടിലെത്തി. കേസില്‍ എല്ലാ നിയമസഹായവും ചെയ്യുമെന്നും പ്രതികളെല്ലാം ഉടന്‍ പിടിയിലാകുമെന്നും അദ്ദേഹം കുടുംബത്തിന് ഉറപ്പുനല്‍കി. ഡീന്‍ കുര്യാക്കോസിന്റെ വിജയാഹ്ലാദത്തിനിടെ മദ്യപിച്ചെത്തിയ കോണ്‍ഗ്രസ് നേതാവ് ഉള്‍പ്പെടെ ശെല്‍വരാജിനെ ആക്രമിക്കുകയായിരുന്നു.

മധുര മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ ശെല്‍വരാജിന് ബോധം വന്നപ്പോഴാണ് സത്യാവസ്ഥ പുറത്തുവന്നത്. യഥാര്‍ഥത്തില്‍ കുടുംബത്തിനെ തെറ്റിദ്ധരിപ്പിച്ച് കേസ് ഇല്ലാതാക്കാനാണ് കോണ്‍ഗ്രസ് ശ്രമിച്ചത്. അതിനു ആക്കംകൂട്ടുന്ന രീതിയിലുള്ള പ്രസ്താവനയാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നടത്തിയത്. 

ഇക്കാര്യത്തില്‍ സിപിഐ എമ്മിന് ശക്തമായ പ്രതിഷേധമുണ്ട്. കാര്യം മനസ്സിലാക്കാതെ വിഡ്ഢിത്തം പുലമ്പുന്ന പ്രതിപക്ഷ നേതാവിന്റെ പ്രസ്താവന കൊലപാതകികളെ രക്ഷിക്കാന്‍ വേണ്ടിയാണെന്നും ഇതിനെതിരെ ശക്തമായി പ്രതിഷേധിക്കുന്നുവെന്നും സന്ദര്‍ശനത്തിനുശേഷം എം എം മണി 'ദേശാഭിമാനി'യോട് പറഞ്ഞു. സിപിഐ എം ജില്ലാ കമ്മിറ്റിയംഗം ടി ജെ ഷൈന്‍, ശാന്തന്‍പാറ ഏരിയ സെക്രട്ടറി എന്‍ പി സുനില്‍കുമാര്‍ എന്നിവരും മന്ത്രിക്കൊപ്പമുണ്ടായിരുന്നു.

 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top