19 January Tuesday

വെൽഫെയർ പാർട്ടിയുമായി സഖ്യമില്ല; സ്ഥാനാർഥികളെ നിർത്തിയത്‌ അറിയില്ല: മുല്ലപ്പള്ളി

വെബ് ഡെസ്‌ക്‌Updated: Friday Nov 20, 2020

തിരുവനന്തപുരം > യുഡിഎഫ്‌ - ജമാ അത്തെ ഇസ്ലാമി സഖ്യം പുറത്തുപറയാൻ മടിച്ച്‌ മുല്ലപ്പള്ളി രാമചന്ദ്രൻ. വെൽഫെയർ പാർട്ടിയുമായി സഖ്യമില്ലെന്നാണ്‌ ഇന്നും മാധ്യമപ്രവർത്തകരോട്‌ മുല്ലപ്പള്ളി ആവർത്തിച്ചത്‌.. യുഡിഎഫിലെ ഘടകകക്ഷികളുമായി മാത്രമാണ് സഖ്യം. അതാണ് താരീഖ് അൻവറും പറഞ്ഞതെന്നും മുല്ലപ്പള്ളി ന്യായീകരിച്ചു.

"വെൽഫെയർ പാർട്ടിയുമായി സഖ്യം ഉണ്ട് എന്ന് ആര് പറഞ്ഞു?. യൂ ഡി എഫിലെ രാഷ്ട്രീയ കക്ഷികളുമായി മാത്രമേ സഖ്യം ഉണ്ടാകു എന്നാണ് യൂ ഡി എഫ് നേതാക്കൾ പറഞ്ഞത്'  മുല്ലപ്പള്ളി പറയുന്നു. എന്നാൽ കേരളമാകെ വെൽഫെയർ പാർട്ടി യുഡിഎഫിനൊപ്പമാണ്‌ മത്സരിക്കുന്നത്‌. പോസ്‌റ്ററുകളിൽ അടക്കം യുഡിഎഫ്‌ സ്ഥാനാർഥിയെന്നാണ്‌ വെൽഫെയർ പാർട്ടി അച്ചടിക്കുന്നത്‌. പ്രവർത്തനവും യുഡിഎഫിനൊപ്പമാണ്‌.

തദ്ദേശ തിരഞ്ഞെടുപ്പിൽ വെൽഫയർ പാർട്ടിയുമായുളള സഹകരണത്തിൽ ദേശീയ നേതൃത്വത്തിന് താത്പര്യമില്ലെന്നാണ് കേരളത്തിന്റെ ചുമതലയുളള ജനറൽ സെക്രട്ടറി താരിഖ് അൻവർ പറയുന്നത്. യു ഡി എഫിന് പുറത്തുളള കക്ഷിയുമായുളള സഹകരണമെന്നത് പൊതു തീരുമാനമല്ലെന്നും നീക്ക് പോക്കിനെ കുറിച്ച് അറിവില്ലെന്നും അദ്ദേഹം പ്രതികരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top