13 December Friday

കള്ളപ്പണക്കാർക്കും 
‘വൈറ്റ്‌വാഷ്‌’

സ്വന്തം ലേഖകൻUpdated: Monday Nov 4, 2024

തിരുവനന്തപുരം
സംസ്ഥാനത്തെ തെരഞ്ഞെടുപ്പ്‌ അട്ടിമറിക്കാൻ ബിജെപി നടത്തിയ കള്ളപ്പണക്കടത്തിനെ വെളുപ്പിക്കാൻ യുഡിഎഫ്‌ അനുകൂല പത്രം. അന്വേഷണം പൂർത്തിയാക്കി കോടതിയിൽ കുറ്റപത്രം നൽകിയ കേസിൽ പൊലീസ്‌ ഒളിച്ചുകളിക്കുന്നു എന്നാണ്‌ വാർത്ത.
  
   തെരഞ്ഞെടുപ്പ്‌ മുന്നിൽക്കണ്ടാണ്‌ കേസ്‌ പൊടിതട്ടിയെടുത്തതെന്നും പത്രം ന്യായീകരിച്ച്‌ വിയർത്തിട്ടുണ്ട്‌. ബിജെപി നേതാക്കൾപോലും നടത്താത്ത ലെവലിലാണ്‌ വൈറ്റ്‌വാഷ്‌. എന്നാൽ, ബിജെപി ഓഫീസ്‌ സെക്രട്ടറി തിരൂർ സതീശ്‌ ചാക്ക്‌ തുറന്നുവിട്ട സത്യംമാത്രം പത്രം കണ്ടിട്ടില്ല. ബിജെപി സംസ്ഥാന പ്രസിഡന്റ്‌ കെ സുരേന്ദ്രൻ ആവശ്യപ്പെട്ടത്‌ പ്രകാരമാണ്‌ കുഴൽപ്പണ ഇടപാട്‌ നടത്തിയതെന്ന്‌ കേസിലെ പ്രതി ധർമരാജൻ മൊഴി നൽകിയതും മറന്നു. 
    

  പണം കടത്താൻ ബിജെപി നേതാക്കൾ ആവശ്യപ്പെട്ടതായി സംഘടനാ സെക്രട്ടറിയായിരുന്ന എം ഗണേശനും സംസ്ഥാന കമ്മിറ്റി ഓഫീസ്‌ സെക്രട്ടറി ഗിരീശൻ നായർക്കും പങ്കുണ്ടെന്നുള്ള മൊഴിയിൽ അന്വേഷണം നടത്തേണ്ട കേന്ദ്ര ഏജൻസികളുടെ പേരുപോലും പത്രത്തിനറിയുകയുമില്ല.  മഷി പതിയുന്നിടത്തെലാം പൊലീസിന്‌ അന്വേഷണത്തിന്‌ വ്യക്തതയില്ലെന്നുള്ള ‘തെരഞ്ഞെടുപ്പ്‌ പ്രചരണസാമഗ്രി’ ഇറക്കി ബിജെപിയെയും ചീരനനയുംപോലെ യുഡിഎഫിനെയും സഹായിക്കാനുള്ള ആവേശമാണ്‌ ആകെ.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top