Deshabhimani

ഷോക്കടിപ്പിച്ചത്‌ യുഡിഎഫ്‌; 
3 തവണയായി കൂട്ടിയത്‌ 49.2 %

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 08, 2024, 05:42 AM | 0 min read

തിരുവനന്തപുരം
വൈദ്യുതിനിരക്ക്‌ കുത്തനെകൂട്ടി ഉപഭോക്താക്കളെ ഷോക്കടിപ്പിച്ചത്‌ ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തിലുള്ള യുഡിഎഫ്‌ സർക്കാർ. 2011–-16 ഭരണകാലയളവിൽ 49.2 ശതമാനമായിരുന്നു നിരക്കുവർധന. 10 വർഷത്തെ ഇടവേളയ്‌ക്കുശേഷമായിരുന്നു യുഡിഎഫ്‌ സർക്കാരിന്റെ കൊള്ള.

2012 -ജൂലൈ ഒന്നുമുതൽ 29.5ശതമാനം നിരക്കുകൂട്ടി ഗാർഹിക ഉപഭോക്താക്കളെയും വ്യവസായങ്ങളെയും സർക്കാർ ഒരുപോലെ പിഴിഞ്ഞു. കാർഷികമേഖലയെയും ജീവകാരുണ്യ സ്ഥാപനങ്ങളെയും വെറുതെവിട്ടില്ല. സബ്‌സിഡിയും അനുവദിച്ചില്ല. എട്ടുമാസത്തിനുശേഷം വീണ്ടും വർധിപ്പിച്ചു. 2013 മെയ്‌ ഒന്നുമുതൽ 8.3 ശതമാനം വർധന. 40 യൂണിറ്റുവരെ ഉപയോഗിക്കുന്നവർക്ക്‌ 1.50 രൂപയും 41 മുതൽ 80 യൂണിറ്റുവരെ 2.40 രൂപയുമായിരുന്നത്‌ ഏകോപിപ്പിച്ച്‌ മൊത്തം യൂണിറ്റിനും 2.20 രൂപയാക്കിയതോടെ 40–-80 യൂണിറ്റുവരെ ഉപയോഗിക്കുന്നവർക്ക്‌ ഇരുട്ടടിയായി. 2014 –-15ൽ 11. 4 ശതമാനവും ഉയർത്തി.

ചരിത്രത്തിലാദ്യമായി ഗാർഹിക ഉപഭോക്താക്കൾക്ക്‌ കൂടിയവർധന (24 ശതമാനത്തിന്‌ മുകളിൽ) വന്നതും അക്കാലത്താണ്‌.  
ഉപയോഗത്തിനനുസരിച്ച്‌ നിരക്ക്‌ വർധിക്കുന്ന സ്ലാബ്‌ സമ്പ്രദായത്തിൽ മാറ്റംവരുത്തി ഉപഭോക്താക്കളെ ഉയർന്ന സ്ലാബിലേക്ക്‌ മാറ്റി. വൈദ്യുതിയില്ലാതെ മണിക്കൂറുകളോളം ജനങ്ങൾ വലയുന്നതിനിടെയായിരുന്നു മൂന്നുതവണ നിരക്ക്‌ വർധിപ്പിച്ച്‌ യുഡിഎഫ്‌ സർക്കാരിന്റെ ദ്രോഹ നടപടി.

8 വർഷം; 21.68 % മാത്രം

പിണറായി വിജയന്റെ നേതൃത്വത്തിലുള്ള എൽഡിഎഫ്‌ സർക്കാർ വൈദ്യുതിനിരക്ക്‌ വർധിപ്പിച്ചത്‌ ആകെ 21.68 ശതമാനം മാത്രം. 2017ൽ 4.77 ശതമാനം, 2019ൽ 7.32, 2022ൽ 6.59, 2023ൽ മൂന്നു ശതമാനവുമാണ്‌ വർധിപ്പിച്ചത്‌. 2024–-25 വർഷത്തേക്ക്‌ 2.3 ശതമാനവും 2025 –- 26 വർഷത്തേക്ക്‌ 1.7 ശതമാനം വർധനവുമാണ്‌ ഡിസംബർ ആറിന്‌ ഇറങ്ങിയ റെഗു



deshabhimani section

Related News

0 comments
Sort by

Home