20 October Tuesday

കളി കൈവിട്ടു; ആൾക്കൂട്ടസമരം നിർത്തുന്നുവെന്ന്‌ യുഡിഎഫ്‌, അണികളിൽ നിന്നടക്കം പ്രതിഷേധം

വെബ് ഡെസ്‌ക്‌Updated: Monday Sep 28, 2020

തിരുവനന്തപുരം > അണികളിൽ നിന്നടക്കം പ്രതിഷേധം രൂക്ഷമാതതോടെ ആൾക്കൂട്ട സമരങ്ങൾ അവസാനിപ്പിക്കാൻ യുഡിഎഫ്‌ തീരുമാനം. സംസ്ഥാന നേതാക്കൾക്കടക്കം കോവിഡ്‌ ബാധിച്ചപ്പോഴാണ്‌ കോൺഗ്രസിനും ലീഗിനും ബോധോധയം ഉണ്ടായത്‌.

ഇന്ന് രാവിലെ യുഡിഎഫ് നേതക്കാൾ തമ്മിൽ അനൗദ്യോ​ഗികമായി നടത്തിയ ച‍ർച്ചയിലാണ് ആൾക്കൂട്ടസമരം താത്കാലികമായി നി‍ർത്തിവയ്ക്കാൻ ധാരണയായത്. യുഡിഎഫും ബിജെപിയും സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രതിഷേധസമരങ്ങൾ സംസ്ഥാനത്തെ കോവിഡ് വ്യാപനത്തിന് കാരണമാകുന്നതായി വിലയിരുത്തൽ ഉണ്ടായിരുന്നു.

കെഎസ്.യു സംസ്ഥാന അധ്യക്ഷൻ കെ എം അഭിജിത്തിൻ്റെ കോവിഡ് പരിശോധനയുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളും ഈ തീരുമാനത്തിലേക്ക് യുഡിഎഫിനെ എത്തിക്കുകയായിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top