26 January Sunday

ജോസ് ടോം പുലിക്കുന്നേല്‍ പത്രിക സമര്‍പ്പിച്ചു; ചിഹ്നത്തെച്ചൊല്ലി അനിശ്ചിതത്വം തുടരുന്നു

വെബ് ഡെസ്‌ക്‌Updated: Wednesday Sep 4, 2019

കോട്ടയം > പാലാ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ്‌ സ്ഥാനാർഥി ജോസ് ടോം പുലിക്കുന്നേല്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. ളാലം ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫീസര്‍ക്കാണ് പത്രിക സമര്‍പ്പിച്ചത്. മൂന്ന് സെറ്റ് പത്രികകളാണ് ജോസ് ടോം സമര്‍പ്പിച്ചത്. പത്രിക സമര്‍പ്പിക്കാന്‍ ജോസ് കെ മാണിയും ഒപ്പമുണ്ടായിരുന്നു.

 രണ്ടില ചിഹ്നത്തെച്ചൊല്ലിയുള്ള അനിശ്ചിതത്വം നിലനില്‍ക്കുന്നതിനിടെയാണ്‌ ജോസ് ടോം  പുലിക്കുന്നേല്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചത്‌. ചെയർമാന്റെ ചുമതലയുള്ള വർക്കിങ് ചെയർമാനായി അംഗീകരികരിച്ച്  കത്ത് നൽകിയാൽ ചിഹ്നം സംബന്ധിച്ച തീരുമാനം പുനഃപരിശോധിക്കാമെന്ന് പി ജെ ജോസഫ് തൊടുപുഴയിൽ പറഞ്ഞിരുന്നു. ജോസ് കെ മാണി വിഭാഗം അതിന് സന്നദ്ധരാകാത്ത സാഹചര്യത്തിൽ ജോസ്‌ ടോമിന്‌  രണ്ടില ചിഹ്നം നൽകില്ല.
 


പ്രധാന വാർത്തകൾ
 Top