12 November Tuesday

ഡ്രൈവറെ ആക്രമിച്ച് ഊബര്‍ ടാക്‌സി തട്ടിയെടുത്ത പ്രതികള്‍ അറസ്റ്റില്‍

വെബ് ഡെസ്‌ക്‌Updated: Thursday Oct 17, 2019

തൃശൂര്‍> തൃശൂരില്‍ യൂബര്‍ ടാക്‌സി ഡ്രൈവറെ ആക്രമിച്ച് കാര്‍ തട്ടിയെടുത്ത സംഭവത്തില്‍ രണ്ട് പ്രതികള്‍ അറസ്റ്റില്‍ . യൂബര്‍ ആപ്പിലേക്ക് ഇവര്‍ വിളിച്ച നമ്പര്‍ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം നടത്തിയത്. സിസിടിവി ദൃശ്യങ്ങളും നിര്‍ണായകമായി.

കമ്പികൊണ്ട് ഡ്രൈവറുടെ തലയ്ക്കടിച്ച് പരിക്കേല്‍പ്പിച്ചാണ് പ്രതികള്‍ ടാക്‌സി തട്ടിയെടുത്തത്.ആലുവ സ്വദേശികളാണ് പിടിയിലായത്. പുതുക്കാട് പൊലീസ് ആലുവയില്‍ നിന്നാണ് പ്രതികളെ പിടികൂടിയത്.

ചൊവ്വാഴ്ച രാത്രിയാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ദിവാന്‍ജി മൂലയില്‍ നിന്ന് പുലര്‍ച്ചെ പുതുക്കാട്ടേയ്ക്ക് ഊബര്‍ ബുക്ക് ചെയ്ത പ്രതികള്‍ വഴി മധ്യേ ആമ്പല്ലൂരില്‍ വച്ച് ഡ്രൈവറെ ആക്രമിച്ച് കാര്‍ തട്ടിയെടുക്കുകയായിരുന്നു.
 


പ്രധാന വാർത്തകൾ
 Top