12 December Thursday

സ്റ്റാൻഡ് വിത്ത് ലെബനൻ; യുഎഇ സംഭാവനകൾ സ്വീകരിക്കാൻ തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Tuesday Oct 8, 2024

ദുബായ് > സ്റ്റാൻഡ്‌സ് വിത്ത് ലെബനൻ ക്യാമ്പെയ്‌ന്റെ ഭാഗമായി യുഎഇ സംഭാവനകൾ സ്വീകരിക്കാൻ തുടങ്ങിയെന്ന് ഇന്റർനാഷണൽ ഹ്യൂമാനിറ്റേറിയൻ ആൻഡ് ഫിലാൻട്രോപിക് അഫയേഴ്‌സ് കൗൺസിൽ അറിയിച്ചു. ലബനനിലെ ജനങ്ങളോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് യുഎഇയുടെ പ്രഖ്യാപനം.

മാനുഷിക, ജീവകാരുണ്യ സംഘടനകളുമായി സഹകരിച്ച് പൊതുജനങ്ങളിൽ നിന്ന് സംഭാവനകൾ ശേഖരിക്കാനാണ് ക്യാമ്പെയിൻ പദ്ധതിയിടുന്നത്. മാനുഷിക ദുരിതാശ്വാസ പാക്കേജ് ശേഖരണവും പാക്കിംഗ് ക്യാമ്പെയ്‌നും നിർദ്ദിഷ്‌ട സമയങ്ങളിലും നിയുക്ത സ്ഥലങ്ങളിലും നടത്തും. ഒക്ടോബർ 12 ശനിയാഴ്ച രാവിലെ ഒൻപത്‌ മുതൽ ഉച്ചയ്ക്ക് ഒന്ന്‌ വരെ -എക്സ്പോ സിറ്റി ദുബായിലെ ദുബായ് എക്സിബിഷൻ സെന്ററിലും ഞായറാഴ്ച, രാവിലെ ഒൻപത്‌ മുതൽ ഉച്ചയ്ക്ക് ഒന്ന്‌ വരെ - അബുദാബി തുറമുഖങ്ങളുടെ അബുദാബി ക്രൂയിസ് ടെർമിനലിലുമായിരിക്കും ശേഖരണം.

വിവിധ എമിറേറ്റുകളിലെ മറ്റ് വോളണ്ടിയർ പ്ലാറ്റ്‌ഫോമുകൾക്ക് പുറമെ എമിറേറ്റ്സ് ഫൗണ്ടേഷന്റെ വോളന്റിയേഴ്‌സ് പ്ലാറ്റ്‌ഫോമുമായി ഏകോപിപ്പിച്ച് ക്യാമ്പെയ്ൻ സംഘടിപ്പിക്കുന്നതിൽ യുഎഇയിലെ വിവിധ കമ്മ്യൂണിറ്റികളിൽ നിന്നുമുള്ള ഒരു വലിയ കൂട്ടം സന്നദ്ധപ്രവർത്തകരും പങ്കെടുക്കും.

എമിറേറ്റ്‌സ് റെഡ് ക്രസന്റിന്റെ (ഇആർസി) ബാങ്ക് അക്കൗണ്ടുകൾ വഴിയോ അതോറിറ്റിയുടെയും രാജ്യത്ത് പ്രവർത്തിക്കുന്ന ഔദ്യോഗിക അസോസിയേഷനുകളുടെയും വെബ്‌സൈറ്റ് വഴിയും സ്മാർട്ട് ആപ്ലിക്കേഷനുകൾ വഴിയും ധന സംഭാവനകൾ സ്വീകരിക്കും.

അബുദാബിയിലെ മുസഫ ഏരിയയിലെ എമിറേറ്റ്‌സ് റെഡ് ക്രസന്റിന്റ് അതോറിറ്റിയുടെ വെയർഹൗസുകൾ വഴിയും ദുബൈ ഹ്യൂമാനിറ്റേറിയനിലെ മറ്റ് വെയർഹൗസുകൾ വഴിയും രാജ്യത്തിന്റെ എല്ലാ മേഖലകളിലെയും അതോറിറ്റിയുടെ ഓഫീസുകൾ വഴിയും സഹായങ്ങൾ ലഭിക്കും.

യുഎഇ കഴിഞ്ഞയാഴ്ച ലെബനനിലേക്ക് ആകെ 100 മില്യൺ ഡോളറിന്റെ (367 മില്യൺ ദിർഹം) ദുരിതാശ്വാസ പാക്കേജിന് ഉത്തരവിട്ടിരുന്നു. ഏകദേശം 250 ടൺ മെഡിക്കൽ സപ്ലൈസ്, ഭക്ഷണം, ദുരിതാശ്വാസ സാമഗ്രികൾ, ഷെൽട്ടർ ഉപകരണങ്ങൾ എന്നിവ കയറ്റിയ ആറ് വിമാനങ്ങൾ വാരാന്ത്യത്തിൽ അയക്കുകയുമ ചെയ്തു.

യുഎഇ പ്രസിഡന്റ്‌  ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ നിർദ്ദേശമനുസരിച്ചു തിങ്കളാഴ്ച സിറിയയിലെ കുടിയിറക്കപ്പെട്ട ലെബനൻ ജനതയ്ക്ക് 30 മില്യൺ ഡോളറിന്റെ (110 മില്യൺ ദിർഹം) അടിയന്തര സഹായ പാക്കേജാണ് നൽകിയത്.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top