21 November Thursday

സിപിഐ എം പ്രവർത്തകൻ യു കെ സലീം വധക്കേസ്‌ സിബിഐക്ക്‌ കൈമാറണമെന്ന ഹർജി തള്ളി

വെബ് ഡെസ്‌ക്‌Updated: Thursday Oct 17, 2019

കൊച്ചി > സിപിഐ എം പ്രവർത്തകൻ യു കെ സലീം വധക്കേസിലെ അന്വേഷണം സിബിഐക്കു കൈമാറണമെന്ന ഹർജി ഹൈക്കോടതി തള്ളി. ന്യൂമാഹി കുറിച്ചിയിൽ സാബിറ മൻസിലിൽ കെ പി യൂസഫ് നൽകിയ ഹർജിയാണ് ജസ്റ്റിസ് ആർ നാരായണ പിഷാരടി തള്ളിയത്. കേസിൽ സ്പെഷ്യൽ പബ്ലിക്ക് പ്രോസിക്യൂട്ടറായി അഡ്വ. കെ വിശ്വനെ നിയമിച്ച നടപടി റദ്ദാക്കണമെന്ന യൂസഫിന്റെ ഹർജിയും കോടതി തള്ളി.

ഈ രണ്ട് ഹർജികളും തീർപ്പാവും വരെ വിചാരണ തുടങ്ങരുതെന്ന പ്രതികളുടെ ഹർജിയും തള്ളി. സർക്കാരിന് വേണ്ടി സീനിയർ ഗവ. പ്ലീഡർ സുമൻ ചക്രവർത്തി മൂന്നു കേസുകളിലും ഹാജരായി. കെ പി യൂസഫ് ദുരൂഹതയാരോപിക്കുന്ന ജിജേഷ്, റെയീസ് കൊലക്കേസുകളിലെ പൊലീസ് അന്വേഷണം തൃപ്തികരമാണെന്ന സർക്കാർ വാദം കോടതി അംഗീകരിച്ചു. 2008ലാണ് എൻഡിഎഫുകാർ സലീമിനെ വെട്ടിയും കുത്തിയും കൊന്നത്. ഡിവൈഎഫ്ഐയുടെ പോസ്റ്റർ ഒട്ടിക്കുമ്പോഴാണ് കോഴി ലത്തീഫെന്ന പ്രതിയുടെ നേതൃത്വത്തിൽ ആക്രമിച്ചത്. സലീമിന്റെ പിതാവ് യൂസഫ് 1980 മുതൽ ലീഗ് പ്രവർത്തകനായിരുന്നു. 2006 ൽ ' കോൺഗ്രസിൽ ചേർന്നു. 2016ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ ബൂത്ത് ഏജന്റായിരുന്നു. സലീമിനൊപ്പം പരിക്കേറ്റ നജ്നാസ് ഇക്കാര്യം കോടതിയെ അറിയിച്ചിരുന്നു.  
 


പ്രധാന വാർത്തകൾ
 Top