17 September Tuesday

ആലപ്പുഴ വേമ്പനാട്ടുകായലിൽ കുളിക്കാനിറങ്ങിയ രണ്ടു വിദ്യാർഥികൾ മുങ്ങിമരിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday May 11, 2019
ആലപ്പുഴ > വേമ്പനാട്ടുകായലിൽ കുളിക്കാനിറങ്ങിയ രണ്ടു കുട്ടികൾ മുങ്ങിമരിച്ചു. മുഹമ്മ പഞ്ചായത്ത‌് 11ാം വാർഡ‌് കാട്ടിപ്പറമ്പിൽ വീട്ടിൽ ബെന്നിച്ചന്റെ മകൻ നെബിൻ (17), കിഴക്കേവെളി വീട്ടിൽ ജോസ‌്കുട്ടിയുടെ മകൻ ജിയോ (ജോസഫ‌്- 14) എന്നിവരാണ‌് മരിച്ചത‌്. മുഹമ്മ ജെട്ടിയുടെ വടക്കുവശം കോലിവകം റിസോർട്ടിനു സമീപമാണ‌് അപകടം. ശനിയാഴ‌്ച ഉച്ചയോടെയാണ‌് അപകടം. മൃതദേഹങ്ങൾ ചേർത്തല താലൂക്ക‌് ആശുപത്രി മോർച്ചറിയിലേക്ക‌് മാറ്റി. നെബിൻ പ്ലസ‌് ടു വിദ്യാർഥിയും ജിയോ എട്ടാം ക്ലാസ‌് വിദ്യാർഥിയുമാണ‌്.
മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top