06 October Sunday

ബുള്ളറ്റിൽ കഞ്ചാവ് കടത്തിയ രണ്ട് യുവാക്കൾ പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Thursday Aug 29, 2024

ഇരിട്ടി > കർണാടകയിൽ നിന്നും ബുള്ളറ്റിൽ കഞ്ചാവുമായി എത്തിയ രണ്ട് യുവാക്കളെ കൂട്ടുപുഴ എക്സൈസ് ചെക്ക് പോസ്റ്റിൽ പിടികൂടി. കൊയിലാണ്ടി സ്വദേശികളായ എം.പി.മുഹമ്മദ് റാഫി ,ആർ. അഖിലേഷ് എന്നിവരെയാണ് എക്സൈസ് ഇൻസ്പെക്ടർ  വി.ആർ. രാജീവിൻ്റെ നേതൃത്വത്തിൽ വാഹന പരിശോധനയ്ക്കിടയിൽ പിടികൂടിയത്. ഇവരിൽ നിന്നും 240 ഗ്രാം കഞ്ചാവും  കടത്താൻ ഉപയോഗിച്ച
വാഹനവും പിടികൂടി.

ഓണം സ്പെഷ്യൽ ഡ്രൈവ് പ്രമാണിച്ച് ശക്തമായ പരിശോധനയാണ് കേരള കർണാടക അതിർത്തിയായ കൂട്ടുപുഴയിൽ എക്സൈസ് നടത്തുന്നത്.ആഗസ്റ്റ് 14 നു ആരംഭിച്ച സ്പെഷ്യൽ ഡ്രൈവിൽ ചെക്പോസ്റ്റിൽ ഇതുവരെ അഞ്ചോളം മയക്കുമരുന്ന് കേസുകൾ കണ്ടെത്തിയിട്ടുണ്ട്.എക്സൈസ് സംഘത്തിൽ അസി. എക്സൈസ് ഇൻസ്പെക്ടർമാരായ പി.വി. പ്രകാശൻ,സി. അഭിലാഷ് സിവിൽ എക്സൈസ് ഓഫീസർമാരായ ബെൻഹർ കോട്ടത്തു വളപ്പിൽ,സി.വി. പ്രജിൽ,പി.ആർ.വിനീത് എന്നിവരും ഉണ്ടായിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top