09 October Wednesday

കണ്ണൂരിൽ നിപാ സംശയിക്കുന്ന രണ്ടു പേർ ചികിത്സയിൽ

വെബ് ഡെസ്‌ക്‌Updated: Friday Aug 23, 2024

കണ്ണൂർ> നിപാ രോഗം സംശയിക്കുന്ന രണ്ടുപേരെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മട്ടന്നൂർ മാലൂർ സ്വദേശികളായ 48ഉം 18ഉം വയസ്സുള്ള പുരുഷന്മാരാണിവർ. പനിയും തലവേദനയുമായി മട്ടന്നൂരിലെ സ്വകാര്യ ആശുപത്രിയിലാണ് വെള്ളിയാഴ്ച ഇരുവരും ചികിത്സതേടിയത്.

നിപാ രോഗം സംശയിക്കുന്നതായി ഇവിടുത്തെ ഡോക്ടർമാർ അറിയിച്ചതിനാൽ ജില്ലാ ആരോഗ്യവിഭാഗം ഇവരെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. നിപാ ലക്ഷണങ്ങളില്ലെന്നാണ് ആരോഗ്യവകുപ്പിന്റെ പ്രാഥമിക നിഗമനം. ഇരുവരുടെയും സാമ്പിൾ കോഴിക്കോട് ഗവ. മെഡിക്കൽ കോളേജിലേക്ക്‌ പരിശോധനയ്ക്ക് അയക്കും. ഒരു ദിവസത്തിനുശേഷമേ പരിശോധനാഫലം ലഭിക്കുകയുള്ളൂ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top