05 December Thursday

കല്ലടയാറ്റിൽ പത്ത് വയസുകാരൻ ഉൾപ്പെടെ രണ്ട് പേർ മുങ്ങി മരിച്ചു

വെബ് ഡെസ്‌ക്‌Updated: Friday Nov 1, 2024

പത്തനംതിട്ട > പത്തനംതിട്ട ഏനാത്ത് കല്ലടയാറ്റിൽ രണ്ട് പേർ മുങ്ങി മരിച്ചു. തമിഴ്നാട് കോയമ്പത്തൂര്‍ സ്വദേശിയായ അജ്മല്‍ (20), സുഹൈല്‍ (10) എന്നിവരാണ് മരിച്ചത്. അടൂര്‍ ഏനാത്ത് ബെയ്‌ലി പാലത്തിന് സമീപം കല്ലടയാറ്റില്‍ കുളിക്കാന്‍ ഇറങ്ങിയപ്പോഴാണ് ഇവർ ഒഴുക്കില്‍പെട്ടത്.

കോയമ്പത്തൂരിൽ നിന്ന് മൂന്ന് വാഹനങ്ങളിലായി കുടുംബത്തിനൊപ്പം തിരുവനന്തപുരം ബീമ പള്ളിയിലേക്ക് വരികയായിരുന്നു ഇവർ. ഏനാത്ത് ഭാ​ഗത്ത് എത്തിയപ്പോൾ കല്ലടയാറ്റിൽ കുളിക്കാനിറങ്ങുകയായിരുന്നു. കുളിക്കാനിറങ്ങിയ പത്ത് വയസുകാരൻ സുഹൈല്‍  ഒഴുക്കിൽപെട്ടു. കുട്ടിയെ രക്ഷിക്കാനിറങ്ങിയതിനിടെയാണ് അജ്മലും അപകടത്തിൽപ്പെട്ടത്. സമീപത്തെ മണ്ഡപം കടവിൽനിന്ന് മൃതദേഹം പൊലീസ് കണ്ടെടുത്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top