തിരുവനന്തപുരത്ത് ക്ഷേത്രക്കുളത്തിൽ കുളിക്കാനിറങ്ങിയ ഓട്ടോ ഡ്രൈവർമാർ മുങ്ങിമരിച്ചു
![Deshabhimani - ദേശാഭിമാനി ദിനപ്പത്രം](/images/placeholder-md.png)
തിരുവനന്തപുരം > തിരുവനന്തപുരത്ത് ക്ഷേത്രക്കുളത്തിൽ കുളിക്കാനിറങ്ങിയ രണ്ടു പേർ മുങ്ങിമരിച്ചു. ഉള്ളൂർ തുറുവിയ്ക്കൽ ക്ഷേത്രക്കുളത്തിൽ കുളിക്കാനിറങ്ങിയ പാറോട്ടുകോണം സ്വദേശികളായ ജയൻ, പ്രകാശൻ എന്നിവരാണ് മരിച്ചത്. ഒരാൾ രക്ഷപ്പെട്ടു. ഓട്ടോ ഡ്രൈവർമാരായ ഇവർ മൂന്നുപേരും ഇന്ന് രാവിലെ 11 മണിക്കാണ് കുളത്തിൽ കുളിക്കാനിറങ്ങിയത്. അവകടിത്തിൽപെട്ട ഇവരെ നാട്ടുകാരാണ് പുറത്തെടുത്തത്. രണ്ട് പേർ കരക്കെത്തിച്ചപ്പോഴേക്കും മരിച്ചു. മൃതദേഹങ്ങൾ തിരുവനന്തപുരം മെഡിക്കൽ കോളേജ് മോർച്ചറിയിലേയ്ക്ക് മാറ്റി.
കുളത്തിന് ആഴം കൂടുതലായതിനാൽ ആളുകൾ കുളിക്കാനിറങ്ങാതിരിക്കാൻ ചുറ്റുമതിലും ഗേറ്റും ഇട്ടിരുന്നു. മുവരും ഇത് അവഗണിച്ച് ഇറങ്ങിയതാണ് അപകടത്തിന് കാരണമായത്. സംഭവത്തിൽ മെഡിക്കൽ കോളേജ് പൊലീസ് കേസെടുത്തിട്ടുണ്ട്.
Related News
![ad](/images/odepc-ad.jpg)
0 comments