20 April Tuesday

രണ്ടില ചിഹ്നം ജോസ്‌ വിഭാഗത്തിനെന്ന്‌ ഹൈക്കോടതി; പി ജെ ജോസഫിന്‍റെ ഹര്‍ജി തള്ളി

വെബ് ഡെസ്‌ക്‌Updated: Monday Feb 22, 2021

കൊച്ചി > രണ്ടില ചിഹ്നവും കേരള കോൺഗ്രസ് (എം) എന്ന പേരും ജോസ്  വിഭാഗത്തിന് അനുവദിച്ച തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവ് ഹൈക്കോടതി ഡിവിഷൻ ബഞ്ചും ശരിവെച്ചു.കമ്മീഷൻ ഉത്തരവ് സിംഗിൾ ബഞ്ച് ശരി വെച്ചിരുന്നു. ഇതിനെതിരെ പി ജെ ജോസഫ് സമർപ്പിച്ച  അപ്പീൽ ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബഞ്ച് തള്ളി.

ഭരണഘടനാ സ്ഥാപനമായ തെരഞ്ഞെടുപ്പ് കമ്മിഷന്റെ തിരുമാനത്തിൽ ഇടപ്പെടരുതെന്നും കമ്മീഷറേത് ഭൂരിപക്ഷ തീരുമാനമാണമെന്നുമുള്ള ജോസ് കെ മാണിയുടെ വാദം ഡിവിഷൻ ബഞ്ചും അംഗീകരിച്ചു.സംഗിൾ ബഞ്ച്ചു ത്തരവിൽ ഇടപെടാൻ കാരണങ്ങൾ കാണുന്നില്ലന്ന് കോടതി വ്യക്തമാക്കി.

കമ്മീഷന്റെത് ഏകകണ്‌ഠമായ തീരുമാനമല്ലന്നും ഒരംഗം വിയോജിപ്പ് രേഖപ്പെടുത്തിയെന്നും സംസ്ഥാന കമ്മിറ്റി അംഗങ്ങളുടെ നിലപാടിൽ തെളിവെടുക്കണമെന്ന് നിർദേശിച്ചിരുന്നുവെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ജോസഫിന്റെ ഹർജി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top