06 October Sunday

ഇരുചക്രവാഹനത്തിൽ കടത്തിയ 6 കിലോ കഞ്ചാവുമായി രണ്ട് പേർ പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Tuesday Aug 20, 2024

കാസർകോട് > ഇരുചക്രവാഹനത്തിൽ കടത്തുകയായിരുന്ന 6 കിലോ കഞ്ചാവുമായി രണ്ട് പേർ പിടിയിൽ. പനയാൽ വില്ലേജിൽ പള്ളാരം സ്വദേശികളായ ആസിഖ്, ഹാരിസ് എന്നിവരാണ് പിടിയിലായത്. പെരിയാട്ടടുക്കം പള്ളാരം ദേശത്ത് വെച്ച് വാഹന പരിശോധനയ്ക്കിടെയാണ് 6 കിലോ കഞ്ചാവ് ചാക്കിൽ സൂക്ഷിച്ച് സ്കൂട്ടറിൽ കടത്തുകയായിരുന്ന ഇവരെ പിടികൂടിയത്. ഹാരീസ് നിരവധി മയക്കുമരുന്ന് കേസുകളിൽ പ്രതിയാണ്.

ഹോസ്ദുർഗ് എക്സൈസ് സർക്കിൾ ഇൻസ്പക്ടർ എം ദിലീപിന്റെ നേതൃത്വത്തിൽ നടന്ന റെയ്ഡിൽ അസിസ്റ്റന്റ് എക്സൈസ് ഇൻപക്‌ടർ എം രാജീവൻ, പ്രിവന്റീവ് ഓഫീസർ പി കെ ബാബുരാജ്, സിവിൽ എക്സൈസ് ഓഫീസർമാരായ നിഷാദ് പി, മനോജ് പി, സിജു കെ, സിവിൽ എക്സൈസ് ഓഫിസർ ഡ്രൈവർ വി ഡിജിത്ത് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. ഇവരെ ഹോസ്ദുർഗ്ഗ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top