24 March Friday

13കാരന് പീഡനം; ട്യൂഷൻ അധ്യാപകന്‌ 30 വർഷം തടവ്‌

വെബ് ഡെസ്‌ക്‌Updated: Tuesday Feb 7, 2023

പാലക്കാട്‌> പതിമൂന്നുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ കേസിൽ ട്യൂഷൻ അധ്യാപകന്‌  30 വർഷം കഠിന തടവും രണ്ട്‌  ലക്ഷംരൂപ പിഴയും ശിക്ഷ. കോട്ടോപ്പാടം ഭീമനാട്‌ എലമ്പുലാവിൽ വീട്ടിൽ അബ്ബാസിനെയാണ്‌ (51) പട്ടാമ്പി അതിവേഗ കോടതി ജഡ്‌ജി സതീഷ് കുമാർ ശിക്ഷിച്ചത്‌. പിഴ സംഖ്യ ഇരക്ക്  നൽകാനും കോടതി വിധിച്ചു.

2021 ലാണ്‌ സംഭവം.  ട്യൂഷൻ അധ്യാപകനായ അബ്ബാസ്‌ തന്റെ വീട്ടിലും ട്യൂഷൻ ക്ലാസിലും കുട്ടിയെ അതിക്രൂരമായി പീഡിപ്പിച്ചുവെന്നാണ്‌ കേസ്‌.  ഇയാൾക്കെതിരെ നേരത്തെയും പരാതികളുണ്ടായിരുന്നെങ്കിലും സ്വാധീനിച്ച്‌ എല്ലാം ഒത്തുതീർക്കുകയായിരുന്നു. കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത് നാട്ടുകൽ  പൊലീസ്‌ സ്‌റ്റേഷൻ ഇൻസ്‌പെക്ടറായ സിജോ വർഗീസാണ്. കേസിൽ പ്രോസീക്യൂഷന് വേണ്ടി അഡ്വ.നിഷ വിജയകുമാർ ഹാജരായി.  കേസിൽ 26രേഖ ഹാജരാക്കി. 20 സാക്ഷികളെ വിസ്തരിച്ചു.



 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top