30 March Thursday

വിദേശട്രോളര്‍: കേന്ദ്രത്തിന് ഹൈക്കോടതി നോട്ടീസ്

വെബ് ഡെസ്‌ക്‌Updated: Wednesday Aug 31, 2016


കൊച്ചി > വിദേശ ട്രോളറുകള്‍ക്ക് ആഴക്കടല്‍ മത്സ്യബന്ധനത്തിന് അനുമതി നല്‍കിയ കേന്ദ്ര സര്‍ക്കാരിന്റെ നടപടി ചോദ്യംചെയ്ത് സമര്‍പ്പിച്ച പൊതുതാല്‍പ്പര്യ ഹര്‍ജിയില്‍ ഹൈക്കോടതി കേന്ദ്ര സര്‍ക്കാരിന് നോട്ടീസ് അയച്ചു. കേന്ദ്ര അനുമതിയോടെ വിദേശ ട്രോളറുകള്‍ ആഴക്കടലില്‍ മത്സ്യബന്ധനം നടത്തുന്നത് തടയാന്‍ അധികൃതര്‍ നടപടി സ്വീകരിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി കൊല്ലം വിദേശി എം കെ സലിം സമര്‍പ്പിച്ച പൊതുതാല്‍പ്പര്യ ഹര്‍ജിയിലാണ് ആക്ടിങ് ചീഫ് ജസ്റ്റിസ് മോഹന്‍ എം ശാന്തനഗൌഡര്‍, ജസ്റ്റിസ് കെ ടി ശങ്കരന്‍ എന്നിവരടങ്ങുന്ന ഡിവിഷന്‍ ബഞ്ച് പരിഗണിച്ചത്.

കേരളതീരത്ത് ആഴക്കടലില്‍ വിദേശ ട്രോളറുകള്‍ മത്സ്യബന്ധനം നടത്തുന്നത് നിയമാനുസൃതമല്ല. ഇന്ത്യയില്‍ രജിസ്റ്റര്‍ ചെയ്ത വിദേശ ട്രോളറുകള്‍ക്കും മറ്റും കേന്ദ്ര സര്‍ക്കാര്‍ പ്രത്യേക അനുമതി നല്‍കിയിട്ടുണ്ട്. ആഴക്കടലില്‍ കിട്ടുന്ന മത്സ്യം കടലില്‍തന്നെ വിദേശ ട്രോളറുകള്‍ മറ്റ് ട്രോളറുകള്‍ക്ക് കൈമാറുന്നുവെന്നും ഒരു തരത്തില്‍ മത്സ്യസമ്പത്ത് കൊള്ളയടിക്കുകയാണെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top