Deshabhimani

തൃപ്പൂണിത്തുറ മിൽമ ഡെയറി ഇനി സൗരോർജത്തിൽ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 09, 2024, 01:36 AM | 0 min read

തൃപ്പൂണിത്തുറ
തൃപ്പൂണിത്തുറ മിൽമ ഡെയറിയിൽ സ്ഥാപിച്ച സൗരോർജ പ്ലാന്റ്‌ ശനി രാവിലെ 10ന് കേന്ദ്ര സഹമന്ത്രി ജോർജ്‌ കുര്യൻ ഉദ്ഘാടനം ചെയ്യും.

ദേശീയ ക്ഷീരവികസന ബോർഡ് മുഖേന ലഭിച്ച ഒമ്പതുകോടി രൂപയുടെ വായ്‌പയും മേഖലാ യൂണിയന്റെ തനതുഫണ്ടിൽനിന്നുള്ള
ആറുകോടി രൂപയും ഉപയോഗിച്ചാണ്‌ പദ്ധതി പൂർത്തിയാക്കിയത്‌. ഇതോടെ പൂർണമായും ഓൺഗ്രിഡ് സൗരോർജത്തിൽ പ്രവർത്തിക്കുന്ന രാജ്യത്തെ ആദ്യ ഡെയറിയായി  തൃപ്പൂണിത്തുറ മിൽമ മാറും. നാലുകോടി രൂപ മുടക്കി നടപ്പാക്കുന്ന പ്രൊഡക്ട്‌സ് ഡെയറി നവീകരണത്തിന്‌ ക്ഷീരവികസനമന്ത്രി ജെ ചിഞ്ചുറാണി കല്ലിടും.


ദേശീയ ക്ഷീരവികസന പദ്ധതിയുടെ എട്ടുകോടി രൂപ ഉപയോഗിച്ച് ഇടപ്പള്ളി ഹെഡ്‌ ഓഫീസ് ക്യാമ്പസിൽ പ്രവർത്തനം ആരംഭിച്ച മിൽമ സെൻട്രൽ ക്വാളിറ്റി കൺട്രോൾ ലാബിന്റെ താക്കോൽ മിൽമ ചെയർമാൻ കെ എസ് മണിയിൽനിന്ന്‌ ദേശീയ ക്ഷീരവികസന ബോർഡ് ചെയർമാൻ ഡോ. മീനേഷ് സിഷാ ഏറ്റുവാങ്ങും.



deshabhimani section

Related News

0 comments
Sort by

Home