Deshabhimani

വഴിക്കടവില്‍ ആദിവാസി നഗര്‍ ഒറ്റപ്പെട്ടു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 02, 2024, 04:21 PM | 0 min read

മലപ്പുറം>കനത്ത മഴയില്‍ മലപ്പുറം വഴിക്കടവ് ആദിവാസി നഗര്‍ ഒറ്റപ്പെട്ടു. നീലഗിരി മേഖലയില്‍ കനത്ത മഴ പെയ്തതോടെയാണ് പുന്നപ്പുഴയില്‍ ജലനിരപ്പ് ഉയര്‍ന്നത്.

 പുന്നപ്പുഴയില്‍ ജലനിരപ്പുയര്‍ന്നതോടെയാണ് പുഞ്ചക്കൊല്ലി, അളക്കല്‍ ആദിവാസി നഗറുകള്‍ ഒറ്റപ്പെട്ടത്.പുഴയില്‍ പെട്ടന്ന് ജലനിരപ്പ് ഉയര്‍ന്നതോടെ ഇവര്‍ക്ക് ചങ്ങാടം ഉപയോഗിച്ച് പുഴകടക്കാന്‍ സാധിക്കാതെ വന്നതോടെയാണ് ഈ മേഖലയില്‍ ഉള്ളവര്‍ ഒറ്റപ്പെട്ട അവസ്ഥയിലായത്.

എല്ലാ മഴക്കാലത്തും ഈ പ്രതിസന്ധി ഉണ്ടാവാറുണ്ടെന്നാണ് ഈ മേഖലയില്‍ താമസിക്കുന്നവര്‍ പറയുന്നത്.വഴിക്കടവിനേയും പുഞ്ചക്കൊല്ലി അളക്കല്‍ നഗറിനേയും ബന്ധിച്ചിരുന്ന കോണ്‍ക്രീറ്റ് പാലം 2018ല്‍ ഉണ്ടായ പ്രളയത്തില്‍ ഒലിച്ചുപോയിരുന്നു. അതിനുശേഷം മുളകൊണ്ട് ഉണ്ടാക്കിയ ചങ്ങാടമാണ് ഈ പ്രദേശത്തുള്ളവര്‍ പുഴ കടക്കാന്‍ ഉപയോഗിച്ചിരുന്നത്.








 



deshabhimani section

Related News

0 comments
Sort by

Home