05 December Thursday

വയനാട്ടിൽ ആദിവാസി യുവതി മരിച്ചു: കോളറയെന്ന്‌ സംശയം

വെബ് ഡെസ്‌ക്‌Updated: Wednesday Aug 21, 2024

ബത്തേരി > വയനാട്ടിൽ ആദിവാസി യുവതി മരിച്ചു. കോളറ ബാധിച്ചാണ്‌ മരണമെന്ന്‌ സംശയം. നൂൽപ്പുഴ പഞ്ചായത്ത്‌ തോട്ടാമൂല കുണ്ടാണംകുന്ന്‌ പണിയ സങ്കേതത്തിലെ വിജില (30) ആണ്‌ മരിച്ചത്‌. താലൂക്ക്‌ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.  ഭർത്താവ്‌: രമേശൻ. രോഗ ലക്ഷണമുള്ള 12 പേരെ താലൂക്ക്‌ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരോഗ്യ വകുപ്പ്‌ സങ്കേതത്തിൽ ശുചീകരണ പ്രവൃത്തികളും കുടിവെള്ളത്തിന്റെ പരിശോധനയും നടത്തി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top