10 September Tuesday

ഓടിക്കൊണ്ടിരുന്ന കാറിന് മുകളിൽ മരം വീണു; യാത്രക്കാർ അത്ഭുതകരമായി രക്ഷപെട്ടു

വെബ് ഡെസ്‌ക്‌Updated: Sunday Jul 28, 2024

കാറിനു മുകളില്‍ മരം വീണ നിലയില്‍

കടുത്തുരുത്തി > കോട്ടയത്ത് ഓടിക്കൊണ്ടിരുന്ന കാറിനു മുകളില്‍ മരം വീണു. വാഹനത്തിലുണ്ടായിരുന്നവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. കാപ്പുന്തല വിളയംകോട് പ്ലാത്തോട്ടത്തില്‍ ആല്‍ഫി ബാബുവിന്റെ കാറിനു മുകളിലാണ് മരം വീണത്. വാഹനത്തിന്റെ മുന്‍ഭാഗവും ചില്ലും തകര്‍ന്നു. ഞായർ പകൽ മൂന്നോടെ തോട്ടുവ - വിളയംകോട് - ചായംമാവ് റോഡില്‍ വികാസ് ക്ലബിന് സമീപമാണ് അപകടം.

കുരിശുപള്ളിക്കു സമീപമുള്ള വ്യക്തിയുടെ പുരയിടത്തില്‍ നിന്നിരുന്ന ആര്യവേപ്പ് ശക്തമായ കാറ്റിലും മഴയിലും ചുവട് ഒടിഞ്ഞു കാറിനു മുകളിലേക്ക് വീഴുകയായിരുന്നു. ആല്‍ഫിയെ കൂടാതെ അയല്‍വാസികളായ രണ്ടുപേര്‍ കൂടി കാറിലുണ്ടായിരുന്നു. കടുത്തുരുത്തിയില്‍ നിന്നെത്തിയ അഗ്നിരക്ഷാസേനയും നാട്ടുകാരും ചേര്‍ന്നാണ് മരം മുറിച്ചു മാറ്റിയത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top