20 September Friday

കേന്ദ്ര മോട്ടോർ വാഹന നിയമ ഭേദഗതി: നിയമത്തിന്റെ പരിധിയിൽനിന്ന്‌ ആവശ്യമായ മാറ്റംവരുത്തുമെന്ന്‌ മന്ത്രി

വെബ് ഡെസ്‌ക്‌Updated: Monday Sep 9, 2019

തിരുവനന്തപുരം > കേന്ദ്ര മോട്ടോർ വാഹന നിയമ ഭേദഗതി സംസ്ഥാനത്ത്‌ നടപ്പാക്കുന്നത്‌ സംബന്ധിച്ച്‌ നിയമത്തിന്റെ പരിധിയിൽനിന്ന്‌ ആവശ്യമായ മാറ്റം വരുത്തുമെന്ന്‌  മന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു. നിയമത്തിന്റെ പിൻബലത്തോടെ ആവശ്യമായ മാറ്റങ്ങൾ വരുത്താൻ സർക്കാർ തയ്യാറാണ്‌.

 സംസ്ഥാനത്തിന്റെ താൽപ്പര്യം ഹനിക്കുംവിധമാണ്‌ നിയമം പാസാക്കിയത്‌. ജനങ്ങളുടെ താൽപ്പര്യങ്ങൾ മുൻനിർത്തി സംസ്ഥാനം മുന്നോട്ടുവച്ച ഭേദഗതികൾ കേന്ദ്രം തള്ളുകയായിരുന്നു. എന്തെല്ലാം മാറ്റങ്ങൾ വരുത്താനാകും എന്നത്‌ സർക്കാർ പരിശോധിക്കും. പ്രയോഗികമായി ചെയ്യാവുന്ന കാര്യങ്ങൾ ചെയ്യുമെന്നും മന്ത്രി പറഞ്ഞു.
 


പ്രധാന വാർത്തകൾ
 Top