18 August Sunday

സ്വന്തം വ്യക്തിത്വത്തില്‍ വോട്ടുചെയ്ത് ട്രാന്‍സ്ജെന്‍ഡര്‍മാര്‍

വെബ് ഡെസ്‌ക്‌Updated: Tuesday Apr 23, 2019

കൊച്ചി> സ്വന്തം വ്യക്തിത്വത്തിൽ കന്നിവോട്ട് ചെയ്ത് ട്രാൻസ്‌ജെൻഡർമാർ. സംസ്ഥാനത്ത് 174 ട്രാൻസ്‌ജെൻഡർമാർക്കാണ് സ്വന്തം വ്യക്തിത്വത്തിൽ വോട്ടവകാശം ഉണ്ടായിരുന്നത്. ഇവരിൽ മിക്കവരും വോട്ട‌് രേഖപ്പെടുത്തി. ഇവർക്ക‌ു പക്ഷേ, ബൂത്തുകളിൽ പ്രത്യേക നിര ഉണ്ടായിരുന്നില്ല.

എറണാകളം ജില്ലയിൽ വോട്ടർ ബോധവൽക്കരണത്തിന്റെ ട്രാൻസ്‌ജെൻഡർ ഐക്കണായി തെരഞ്ഞെടുത്ത രഞ്ജുരഞ്ജിമാർ കൊല്ലം ഇരവിപുരം മീനാക്ഷി വിലാസം എൽപി സ്‌കൂളിൽ വോട്ട് ചെയ്തു. ട്രാൻസ്‌ജെൻഡർ ആക്ടിവിസ്റ്റുകളായ അവന്തിക കോട്ടയത്തും ഷെറിൻ മട്ടാഞ്ചേരിയിലും സജ്‌ന ഷാജി എറണാകുളം വെണ്ണലയിലും ദയ​ഗായത്രി ചാലക്കുടിയിലും വോട്ടവകാശം വിനിയോഗിച്ചു. താമസസ്ഥലം മാറിയതിനാൽ ട്രാൻസ്‌ജെൻഡർ ആക്ടിവിസ്റ്റ് ശീതൾ ശ്യാമിന് ഇക്കുറി വോട്ടുണ്ടായിരുന്നില്ല.

ട്രാൻസ്‌ജെൻഡർ വ്യക്തിത്വത്തിൽ വോട്ടവകാശം ലഭിക്കാത്ത നിരവധി പേർ പൂർവവ്യക്തിത്വത്തിലുള്ള തിരിച്ചറിയൽരേഖ ഉപയോഗിച്ച് വോട്ടവകാശം വിനിയോഗിച്ചു. പൂർവ വ്യക്തിത്വവും ഇപ്പോഴുള്ള രൂപവും കാണുമ്പോൾ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക് സംശയമുണ്ടാകുമോയെന്ന ആശങ്ക ഇവർക്കുണ്ടായിരുന്നു. പക്ഷേ, ഒരിടത്തും തടസ്സമുണ്ടായില്ല.


പ്രധാന വാർത്തകൾ
 Top