10 September Tuesday

യോഗേഷ്‌ ഗുപ്‌ത വിജിലൻസ്‌ ഡയറക്ടർ, ഹർഷിത അട്ടല്ലൂരി ബിവറേജസ്‌ കോർപറേഷൻ എംഡി: ഐപിഎസ് തലപ്പത്ത് മാറ്റം

വെബ് ഡെസ്‌ക്‌Updated: Thursday Aug 8, 2024

യോഗേഷ്‌ ഗുപ്‌ത, ഹർഷിത അട്ടല്ലൂരി

തിരുവനന്തപുരം > ബിവറേജസ്‌ കോർപറേഷൻ എംഡിയായിരുന്ന എഡിജിപി യോഗേഷ്‌ ഗുപ്‌തയെ പുതിയ വിജിലൻസ്‌ എഡിജിപിയായി  നിയമിച്ച്‌ സർക്കാർ ഉത്തരവിറക്കി. വിജിലൻസ് ഡയറക്ടറുടെ പൂർണ അധിക ചുമതലയും നൽകിയിട്ടുണ്ട്. സംസ്ഥാന പൊലീസ് മേധാവിയായ ഷെയ്ഖ് ​ദർവേഷ് സാ​ഹേബിന് കേരള പൊലീസ് ഹൗസിങ് ആൻഡ് കൺസ്ട്രക്ഷൻ കോർപറേഷൻ ചെയർമാന്റെ അധിക ചുമതലയും നൽകി. ട്രാൻസ്‌പോർട്ട്‌ കമീഷണറായിരുന്ന എഡിജിപി എസ്‌ ശ്രീജിത്തിനെ പൊലീസ്‌ ആസ്ഥാനത്തിന്റെ ചുമതലയിലേക്ക്‌ നിയോഗിച്ചു. എറണാകുളം ക്രൈംബ്രാഞ്ച്‌ ഐജിയായിരുന്ന എ അക്‌ബറാണ്‌ പുതിയ ട്രാൻസ്‌പോർട്ട്‌ കമീഷണർ.

ഐജി ഹർഷിത അട്ടല്ലൂരിയാണ്‌ ബിവറേജസ്‌ കോർപറേഷന്റെ പുതിയ എംഡി. പൊലീസ്‌ ഹൗസിങ്‌ കോർപറേഷൻ എംഡിയായിരുന്ന ചക്കിലം നാഗരാജുവിനെ തിരുവനന്തപുരം ക്രൈംബ്രാഞ്ച്‌ ഐജിയായി നിയോഗിച്ചു. ജെ ജയന്താണ്‌ പൊലീസ്‌ ഹൗസിങ്‌ കോർപറേഷന്റെ പുതിയ മാനേജിങ്‌ ഡയറക്ടർ.

തൃശൂർ റേഞ്ച് ഡിഐജി എസ്‌ അജിതാ ബീഗത്തിനെ തിരുവനന്തപുരം റേഞ്ച്‌ ഡിഐജിയായും കണ്ണൂർ റേഞ്ച് ഡിഐജി തോംസൺ ജോസിനെ  തൃശൂർ റേഞ്ച്‌ ഡിഐജിയായും നിയമിച്ചു. ട്രാൻസ്‌പോർട്ട്‌ കമീഷണർ തസ്‌തികയിൽ ഒരുവർഷത്തേക്ക്‌ എക്‌സ്‌ കേഡർ പോസ്റ്റ്‌ രൂപീകരിക്കാനും തീരുമാനിച്ചിട്ടുണ്ട്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top