27 October Wednesday

ട്രാന്‍സ്ജെന്‍ഡര്‍ ചമഞ്ഞ് ബൈക്ക് യാത്രികനെ ആക്രമിച്ചു: യുവാവ് അറസ്റ്റില്‍

വെബ് ഡെസ്‌ക്‌Updated: Monday Sep 20, 2021

തിരുവനന്തപുരം> ട്രാന്‍സ്ജെന്‍ഡര്‍ ചമഞ്ഞ് ബൈക്ക് യാത്രികനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ബൈക്ക് യാത്രികനോട് പണം ആവശ്യപ്പെട്ട യുവാവ് പണം ലഭിക്കാതെ വന്നതോടെ പ്രകോപിതനായി ആക്രമിക്കുകയായിരുന്നു.

ആറ്റിങ്ങല്‍ ആലംകോട് സ്വദേശി സലിം എന്നയാളാണ് ആക്രമണത്തിനിരയായത്.നെട്ടയം സ്വദേശി ബിനോയി എന്നയാളാണ് പിടിയിലായത്.ഇയാള്‍ക്കെതിരേ വധശ്രമത്തിന് മെഡിക്കല്‍ കോളജ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

ട്രാന്‍സ്ജെന്‍ഡര്‍ എന്ന് തോന്നിപ്പിക്കുന്ന രീതിയിലായിരുന്നു  വേഷം. പോലീസ് നടത്തിയ അന്വേഷണത്തില്‍ ഇയാള്‍ ട്രാന്‍സ്ജെന്‍ഡറല്ലെന്ന് വ്യക്തമാവുകയായിരുന്നു



 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top