30 November Monday

ട്രെയിൻ സർവീസ്‌ ജൂൺ ഒന്നുമുതൽ; ആദ്യഘട്ടത്തിൽ 5 ട്രെയിൻ

വെബ് ഡെസ്‌ക്‌Updated: Saturday May 23, 2020


ലോക്ക്‌ഡൗൺ കാരണം നിർത്തിവച്ചിരുന്ന ട്രെയിൻ സർവീസ്‌ ജൂൺ ഒന്നുമുതൽ കേരളത്തിൽ പുനരാരംഭിക്കും. അഞ്ച്‌ ട്രെയിനാണ്‌ ആദ്യഘട്ടത്തിൽ സർവീസ്‌ ആരംഭിക്കുന്നത്‌. തിരുവനന്തപുരം –- -കണ്ണൂർ ജനജതാബ്ദി, തിരുവനന്തപുരം- –- കോഴിക്കോട് ജനശതാബ്ദി, തിരുവനന്തപുരം –- -ലോകമാന്യ തിലക് നേത്രാവതി എക്സ്പ്രസ്, എറണാകുളം -–- നിസാമുദീൻ മംഗള എക്സ്പ്രസ്, എറണാകുളം -–- നിസാമുദീൻ തുരന്തോ എക്സ്പ്രസ് തുടങ്ങി പ്രധാനപ്പെട്ട അഞ്ചു ട്രെയിനാണ്‌ ജൂൺ ഒന്നുമുതൽ ആരംഭിക്കുന്നത്‌.

തിരുവനന്തപുരം –- -കണ്ണൂർ ജനജതാബ്ദി (02082)
തിരുവനന്തപുരത്തുനിന്ന്‌ 2.45ന്‌ പുറപ്പെടും. പിറ്റേന്ന്‌ പുലർച്ചെ 12.20ന്‌ കണ്ണൂരിലെത്തും(ചൊവ്വാഴ്‌ചയും ശനിയാഴ്‌ചയും ഒഴികെ മറ്റ്‌ എല്ലാ ദിവസങ്ങളിലും).കണ്ണൂരിൽനിന്ന്‌ പുലർച്ചെ 4.50ന്‌ പുറപ്പെടും. പകൽ 2.25ന്‌ തിരുവനന്തപുരത്തെത്തും. (ബുധനാഴ്‌ചയും ഞായറാഴ്‌ചയും ഒഴികെ മറ്റ്‌ എല്ലാദിവസങ്ങളിലും).
സ്‌റ്റോപ്പുകൾ –- തിരുവനന്തപുരം, കൊല്ലം, കായംകുളം, മാവേലിക്കര, ചെങ്ങന്നൂർ, തിരുവല്ല, കോട്ടയം, എറണാകുളം ടൗൺ, തൃശൂർ, ഷൊർണൂർ, തിരൂർ, കോഴിക്കോട്‌, വടകര, തലശ്ശേരി, കണ്ണൂർ.

തിരുവനന്തപുരം –- -കോഴിക്കോട്‌ ജനശതാബ്ദി (02076)
തിരുവനന്തപുരത്തുനിന്ന്‌ പുലർച്ചെ 5.45ന്‌ പുറപ്പെടും. പകൽ 1.15ന്‌ കോഴിക്കോട്ടെത്തും. (എല്ലാ ദിവസവും) കോഴിക്കോട്ടുനിന്ന്‌ പകൽ 1.45ന്‌ പുറപ്പെടും. രാത്രി 9.35ന്‌ തിരുവനന്തപുരത്തെത്തും. (എല്ലാ ദിവസവും).
സ്‌റ്റോപ്പുകൾ –- തിരുവനന്തപുരം, വർക്കല, കൊല്ലം, കായംകുളം, ആലപ്പുഴ, ചേർത്തല, എറണാകുളം ജങ്‌ഷൻ, ആലുവ, തൃശൂർ, ഷൊർണൂർ, തിരൂർ, കോഴിക്കോട്‌.

തിരുവനന്തപുരം –- -ലോക്‌മാന്യ തിലക് (06346)
തിരുവനന്തപുരത്തുനിന്ന്‌ പകൽ 9.30ന്‌ പുറപ്പെടും. പിറ്റേ ദിവസം വൈകിട്ട്‌ 5.45ന്‌ ലോക്‌മാന്യ തിലകിലെത്തും(എല്ലാ ദിവസവും)
ലോക്‌മാന്യ തിലകിൽനിന്ന്‌ പകൽ 11.40ന്‌ പുറപ്പെടും. പിറ്റേ ദിവസം വൈകിട്ട്‌ 6.25ന്‌ തിരുവനന്തപുരത്തെത്തും(എല്ലാ ദിവസവും).
കേരളത്തിലെ സ്‌റ്റോപ്പുകൾ –- തിരുവനന്തപുരം, വർക്കല, കൊല്ലം, കരുനാഗപ്പള്ളി, കായംകുളം, ഹരിപ്പാട്‌, അമ്പലപ്പുഴ, ആലപ്പുഴ, ചേർത്തല, എറണാകുളം ജങ്‌ഷൻ, ആലുവ, തൃശൂർ, ഷൊർണൂർ, കുറ്റിപ്പുറം, തിരൂർ, പരപ്പനങ്ങാടി, വടകര, കണ്ണൂർ, കണ്ണപ്പൂരം, ചെറുവത്തൂർ, കാഞ്ഞങ്ങാട്‌, കാസർകോട്‌.

എറണാകുളം ജങ്‌. -–- നിസാമുദീൻ മംഗള എക്സ്പ്രസ് (02617)
എറണാകുളത്തുനിന്ന്‌ പകൽ 1.15ന്‌ പുറപ്പെടും. രണ്ടാം ദിവസം പകൽ 1.15ന്‌ നിസാമുദീനിലെത്തും(എല്ലാ ദിവസവും)
നിസാമുദീനിൽനിന്ന്‌ പകൽ 9.15ന്‌ പുറപ്പെടും. രണ്ടാം ദിവസം പകൽ 10.40ന്‌ എറണാകുളത്തെത്തും. (എല്ലാ ദിവസവും).
കേരളത്തിലെ സ്‌റ്റോപ്പുകൾ –- എറണാകുളം ജങ്‌ഷൻ, ആലുവ, തൃശൂർ, ഷൊർണൂർ, പട്ടാമ്പി, കുറ്റിപ്പുറം, തിരൂർ, പരപ്പനങ്ങാടി, ഫറോക്ക്‌, കോഴിക്കോട്‌, കൊയിലാണ്ടി, വടകര, തലശ്ശേരി, കണ്ണുർ, പയ്യങ്ങാടി, പയ്യന്നൂർ, നീലേശ്വരം, കാഞ്ഞങ്ങാട്‌, കാസർകോട്‌.

എറണാകുളം ജങ്‌. -–- നിസാമുദീൻ (തുരന്തോ) എക്സ്പ്രസ് (02284)
എറണാകുളത്തുനിന്ന്‌ ചൊവ്വാഴ്‌ച രാത്രി 11.25ന്‌ പുറപ്പെടും. വ്യാഴാഴ്‌ച വൈകിട്ട്‌ 7.40ന്‌ നിസാമുദീനിലെത്തും. (എല്ലാ ചൊവ്വാഴ്‌ചയും). നിസാമുദീനിൽനിന്ന്‌ ശനിയാഴ്‌ച രാത്രി 9.35ന്‌ പുറപ്പെടും. തിങ്കളാഴ്‌ പകൽ 4.10ന്‌ എറണാകുളത്തെത്തും. (എല്ലാ ശനിയാഴ്‌ചയും). കേരളത്തിൽ എറണാകുളത്തും കോഴിക്കോടും മാത്രമേ സ്‌റ്റോപ്പുള്ളു.

റിസർവേഷൻ കൗണ്ടറുകളിൽ ടിക്കറ്റ്‌ ബുക്കിങ്‌ ആരംഭിച്ചു
സംസ്ഥാനത്തെ മൂന്ന്‌ റെയിൽവേ സ്‌റ്റേഷനിലെ റിസർവേഷൻ കൗണ്ടറുകളിൽ വെള്ളിയാഴ്‌ചമുതൽ ടിക്കറ്റ്‌ ബുക്കിങ്‌ ആരംഭിച്ചു. തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്‌റ്റേഷൻ, എറണാകുളം ജങ്‌ഷൻ, കോഴിക്കോട്‌ എന്നീ  സ്‌റ്റേഷനുകളിലാണ്‌ ടിക്കറ്റ്‌ ബുക്കിങ്‌ ആരംഭിച്ചിരിക്കുന്നത്‌. ഇവിടങ്ങളിലെ രണ്ട്‌ കൗണ്ടർ മാത്രമാണ്‌ പ്രവർത്തിക്കുക. സാമൂഹ്യ അകലം പാലിച്ച്‌ മാത്രമേ ടിക്കറ്റ്‌ നൽകൂ. മാസ്‌ക്‌ ധരിക്കാത്തവർക്ക്‌ ടിക്കറ്റ്‌ നൽകില്ല. നിലവിൽ റിസർവ്‌ ചെയ്യുന്ന ടിക്കറ്റ്‌ മാത്രമാണ്‌ ബുക്കിങ്‌ കൗണ്ടർവഴി ലഭിക്കുക. ഈ കൗണ്ടറുകൾ വഴി ടിക്കറ്റ്‌ ക്യാൻസൽ ചെയ്യാനാകില്ല. ബുക്കിങ്‌ കൗണ്ടർ വഴിയെടുക്കുന്ന ടിക്കറ്റുകൾ ക്യാൻസൽ ചെയ്യാൻ ആറ്‌ മാസം സമയമുണ്ടെന്ന്‌ റെയിൽവേ അധികൃതർ അറിയിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top