16 August Sunday

ട്രാക്കിൽ അറ്റകുറ്റപ്പണി; തീവണ്ടികൾ വഴിതിരിച്ചുവിടും

വെബ് ഡെസ്‌ക്‌Updated: Saturday Dec 14, 2019

തിരുവനന്തപുരം > നോർത്ത് സെൻട്രൽ റെയിൽവേയിൽ പാളത്തിൽ പണിനടക്കുന്നതു കാരണം ചില തീവണ്ടികൾ വഴിതിരിച്ചുവിടും. ഗൊരഖ്‌പുരിൽനിന്ന് 15, 19, 20, 22, 26, 27, 29, ജനുവരി രണ്ട്, മൂന്ന്, അഞ്ച്, ഒൻപത്, 10, 12 തീയതികളിൽ പുറപ്പെടുന്ന ഗൊരഖ്‌പുർ-തിരുവനന്തപുരം രപ്തിസാഗർ എക്സ്പ്രസും (12511) ബറൗനിയിൽനിന്ന് 16, 23, 30, ജനുവരി ആറ് തീയതികളിൽ പുറപ്പെടുന്ന ബറൗനി-എറണാകുളം രപ്തിസാഗർ എക്സ്പ്രസും (12521) കാൻപുർ, ഗ്വാളിയർ, ഝാൻസി വഴി സർവീസ് നടത്തും.

തീവണ്ടികൾ വൈകും


സേലം ഡിവിഷനിലെ ഈറോഡ്-തിരുപ്പുർ സെക്‌ഷനിൽ പാളത്തിൽ പണിനടക്കുന്നതുകാരണം 14-ന്‌ പുറപ്പെടുന്ന ചില തീവണ്ടികൾ വൈകും. എറണാകുളം-ബെംഗളൂരു ഇന്റർസിറ്റി എക്സ്പ്രസ് (12678) കോയമ്പത്തൂർ-ഊത്തുകുളി സ്റ്റേഷനുകൾക്കിടയിൽ ഒന്നേകാൽ മണിക്കൂറും തിരുവനന്തപുരം-മുംബൈ എക്സ്പ്രസ് (16332) കോയമ്പത്തൂർ -തിരുപ്പുർ സ്റ്റേഷനുകൾക്കിടയിൽ 65 മിനിറ്റും തിരുവനന്തപുരം -ഇന്ദോർ അഹല്യനഗരി എക്സ്പ്രസ് (22646) തിരുപ്പുർ -ഈറോഡ് സ്റ്റേഷനുകൾക്കിടയിൽ 25 മിനിറ്റും വൈകിയോടും.

15-ന്‌ പുറപ്പെടുന്ന കൊല്ലം-ഹൈദരാബാദ് പ്രത്യേകതീവണ്ടി (07110) അരമണിക്കൂറും 16-ന്‌ പുറപ്പെടുന്ന ആലപ്പുഴ-ധൻബാദ് എക്സ്പ്രസ് (13352) 115 മിനിറ്റും എറണാകുളം-ബെംഗളൂരു ഇന്റർസിറ്റി എക്സ്പ്രസ് (12678) 100 മിനിറ്റും കോയമ്പത്തൂർ- ഊത്തുകുളി സ്റ്റേഷനുകൾക്കിടയിൽ വൈകിയോടും.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top