13 November Wednesday

എറണാകുളം സൗത്ത്‌ സ്‌റ്റേഷനിൽ വെള്ളം കയറി; ട്രെയിൻ ഗതാഗതം നിർത്തിവെച്ചു

വെബ് ഡെസ്‌ക്‌Updated: Monday Oct 21, 2019

കൊച്ചി > എറണാകുളം സൗത്ത്‌ റെയിൽവേ സ്റ്റേഷനിൽ വെള്ളം കയറിയതിനാൽ ട്രെയിൻ ഗതാഗതം നിർത്തിെവെച്ചു. റെയിൽ ട്രാക്കിൽ വെള്ളം കയറിയതിനെ തുടർന്ന്‌ എറണാകുളത്തേക്കുള്ള ട്രെയിനുകൾ വൈകും. സൗത്ത്‌ സ്‌റ്റേഷനിൽനിന്ന്‌ പുറപ്പെടാനും വൈകും.

ട്രെയിനുകൾ രണ്ട്‌ മണിക്കൂറിന്‌ ശേഷമേ എത്തുകയുള്ളൂവെന്ന്‌ റെയിൽവേ അധികൃതർ അറിയിച്ചു. ട്രെയിനുകൾ മറ്റ്‌ സ്‌റ്റേഷനുകളിൽ പിടിച്ചിട്ടിരിക്കയാണ്‌.

സൗത്ത്‌ സ്‌റ്റേഷനിൽ എത്തിയവർ മെട്രോയിൽ കയറി നോർത്ത്‌ സ്‌റ്റേഷനിൽ നിന്ന്‌ യാത്ര തുടരണമെന്ന്‌ അധികൃതർ നിർദേശിച്ചു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top