16 September Monday

ട്രാക്കിൽ മരം വീണു; ടെയിനുകൾ റദ്ദാക്കി

വെബ് ഡെസ്‌ക്‌Updated: Friday Aug 9, 2019

കൊച്ചി> ആലപ്പുഴയ്ക്കും ചേർത്തലയ്ക്കും ഇടയിൽ രണ്ടിടത്ത് ട്രാക്കിൽ മരം വീണതിനെ തുടർന്ന്‌  ആലപ്പുഴ വഴി ഉള്ള ട്രെയിനുകൾ വൈകുന്നു.മരം വീണ് വൈദ്യുതി ലൈനിൽ തകരാറിലായി.  ചില ട്രെയിനുകൾ റദ്ദാക്കി.

ആലപ്പുഴ മാളികമുക്ക് മുതലപ്പൊഴി പാലത്തിന് സമീപമാണ് മരം വീണത്. ഇതേത്തുടർന്ന് രണ്ട് പാസഞ്ചർ ട്രെയിനുകൾ റദ്ദാക്കി.

 എറണാകുളം- ആലപ്പുഴ  (56379),ആലപ്പുഴ - എറണാകുളം പാസഞ്ചർ, എന്നീ രണ്ടു ട്രെയിനുളാണ് റദ്ദാക്കിയത്. ഗുരുവായൂർ-‐തിരുപനന്തപുരം ഇന്റർസിറ്റി ,ബാംഗ്ളൂർ - കൊച്ചുവേളി ,ഇവ കോട്ടയം വഴി തിരിച്ച് വിട്ടു.16127 ഗുരുവായൂർ, 16603 മാവേലി, 13351 ധൻബാദ്, 12432 രാജധാനി എന്നിവ വൈകും.
 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top