22 October Tuesday

ഓട്ടത്തിനിടെ ട്രെയിനിന്റെ എൻജിനും കോച്ചുകളും വേർപെട്ടു;ഒഴിവായത്‌ വൻ അപകടം

വെബ് ഡെസ്‌ക്‌Updated: Saturday Sep 14, 2019

കൊല്ലം >  ഓട്ടത്തിനിടെ ട്രെയിനിന്റെ എൻജിനും കോച്ചുകളും വേർപെട്ടു. കൊച്ചുവേളി – ശ്രീ ഗംഗാനഗർ എക്സ്പ്രസിന്റെ കോച്ചുകളും ലോക്കോയുമാണു മൂന്നു തവണ വേർപെട്ടത്.  എൻജിൻ മാത്രമായി അര കിലോമീറ്ററോളം സഞ്ചരിച്ചു.

 ശനിയാഴ്ച വൈകിട്ട് 3.52 ന് കൊച്ചുവേളിയിൽ നിന്നു യാത്ര തുടങ്ങിയ ട്രെയിൻ ചിറയൻകീഴ് എത്തുന്നതിനു മുൻപാണ് ആദ്യം വേർപെട്ടത്. തുടർന്ന് തകരാർ പരിഹരിച്ച ശേഷം യാത്ര തുടർന്ന ട്രെയിനിന്റെ എൻജിൻ പരവൂർ സ്റ്റേഷന്‌ സമീപത്ത്‌ വീണ്ടും വേർപെട്ടു.

 എൻജിനും കോച്ചും ഘടിപ്പിച്ച ശേഷം യാത്ര തുടർന്നെങ്കിലും മയ്യനാട്‌ വീണ്ടും പ്രശ്നം ആവർത്തിച്ചു. ഇതോടെ യാത്രക്കാർ പ്രതിഷേധവുമായി രംഗത്തെത്തി.

 സംഭവത്തെ തുടർന്ന്‌ തിരുവനന്തപുരത്ത്‌ നിന്നും എറണാകുളം ഭാഗത്തേക്കുള്ള ട്രെയിനുകൾ വൈകിയോടുകയാണ്‌.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top