11 October Friday

പരമ്പരാഗത തൊഴിലാളികൾക്ക്‌ 45 കോടിയുടെ സഹായം; പൊതുമേഖലാ സ്ഥാപന ഓഫീസർമാർക്ക്‌ 2750 രൂപ ഉത്സവബത്ത

വെബ് ഡെസ്‌ക്‌Updated: Tuesday Sep 10, 2024

തിരുവനന്തപുരം > പരമ്പരാഗത മേഖലയിലെ തൊഴിലാളികൾക്ക്‌ ഓണത്തിന്റെ ഭാഗമായി 45 കോടി രൂപയുടെ സഹായം സർക്കാർ അനുവദിച്ചു. മിനിമം കൂലി ഉറപ്പാക്കൽ പദ്ധതിയിലാണ്‌ തുക ലഭ്യമാക്കിയത്‌. 8,94,922 തൊഴിലാളികൾക്ക്‌ ഓണക്കാല ആനുകൂല്യം ലഭിക്കുമെന്ന്‌ ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. കയർ, മത്സ്യബന്ധനം, കൈത്തറി, ഖാദി, ഈറ്റ, പനമ്പ്‌, ബീഡി ആൻഡ്‌ സിഗാർ മേഖലകളിലെ ഇൻകം സപ്പോർട്ട്‌ സ്‌കീം ആനുകൂല്യമാണ്‌ വിതരണം ചെയ്യുന്നത്‌.

പൊതുമേഖലാ സ്ഥാപനങ്ങളിലെ ഓഫീസർമാർക്ക്‌ 2750 രൂപ ഉത്സവബത്ത നിശ്ചയിച്ച്‌ ധന വകുപ്പ്‌ ഉത്തരവിറക്കി. ദിവസ വേതനാടിസ്ഥാനത്തിലുള്ള ജീവനക്കാർക്ക്‌ 1250 രൂപ ഉത്സവബത്ത ലഭിക്കും.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top