Deshabhimani

പാലക്കാട്ടെ യുഡിഎഫ്‌ ജയത്തിനു പിന്നിൽ അവിശുദ്ധ കൂട്ടുകെട്ട്‌: ടി പി രാമകൃഷ്ണൻ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 24, 2024, 10:18 PM | 0 min read

പഴയങ്ങാടി (കണ്ണൂർ)> പാലക്കാട്‌ ഉപതെരഞ്ഞെടുപ്പിലെ യുഡിഎഫ്‌ ജയത്തിനു പിന്നിൽ  ജമാഅത്തെ ഇസ്ലാമിയുമായും എസ്ഡിപിഐയുമായുള്ള അവിശുദ്ധ കൂട്ടുകെട്ടാണെന്ന്‌ എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്ണൻ. പാലക്കാട്‌ ആദ്യം ആഹ്ലാദപ്രകടനം നടത്തിയത് എസ്ഡിപിഐയാണ്‌. രണ്ട്‌ സംഘടനകളെയും യുഡിഎഫിനൊപ്പം ഉറപ്പിച്ചുനിർത്തുന്നത് മുസ്ലിംലീഗാണ്‌. സിപിഐ എം മാടായി ഏരിയാ സമ്മേളനത്തിന്റെ പൊതുസമ്മേളനം ഉദ്‌ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.

മതരാഷ്ട്രവാദികളായ ജമാഅത്തെ ഇസ്ലാമിയും എസ്ഡിപിഐയും നാടിനാപത്താണ്. ജയത്തിന്റെ പേരിൽ കോൺഗ്രസും ലീഗും ഇപ്പോൾ ആഹ്ലാദിക്കും. എന്നാൽ, അപകടകരമായ അവസ്ഥ കേരളത്തിൽ സംജാതമാകാൻ ഈ കൂട്ടുകെട്ട്‌ വഴിവയ്‌ക്കും. എല്ലാവിഭാഗം ജനങ്ങളെയും മതനിരപേക്ഷ നിലപാടിനൊപ്പം ഉറപ്പിച്ചുനിർത്തി നാട്‌ സംരക്ഷിക്കാനുള്ള രാഷ്ട്രീയമാണ് സിപിഐ എം മുന്നോട്ടുവയ്ക്കുന്നതെന്നും ടി പി രാമകൃഷ്ണൻ പറഞ്ഞു.



deshabhimani section

Related News

0 comments
Sort by

Home