തിരുവനന്തപുരം
അക്ഷയ സേവനങ്ങൾ ഓൺലൈനായി അപേക്ഷിക്കാൻ ബുദ്ധിമുട്ടുള്ളവരെ സഹായിക്കുന്നതിനും സേവനങ്ങൾ വീടുകളിലെത്തിക്കുന്നതിനും സന്നദ്ധ സേനാംഗങ്ങളെ നിയോഗിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇങ്ങനെ ലഭിക്കുന്ന അപേക്ഷകളും പരാതികളും സ്വീകരിച്ച് അധികാരികൾക്ക് എത്തിച്ചു കൊടുക്കുന്നതിനും തുടർനടപടികൾ വിളിച്ച് അറിയിക്കുന്നതിനും സന്നദ്ധസേനാ അംഗങ്ങൾക്ക് ഇ -പാസ് അനുവദിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ചലച്ചിത്രതാരം ടോവിനോ തോമസിനെ സന്നദ്ധസേനയുടെ ബ്രാൻഡ് അംബാസഡറായി പ്രഖ്യാപിച്ച ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോവിഡ് പശ്ചാത്തലത്തിൽ ഓൺലൈനായാണ് സേനാ അംഗങ്ങൾക്ക് ആദ്യഘട്ട പ്രീ മൺസൂൺ പരിശീലനം നൽകിയത്. 20,429 വ്യക്തികൾ പരിശീലനത്തിന്റെ ഭാഗമായി. സന്നദ്ധപ്രവർത്തകർക്ക് ഇൻഷുറൻസ് പരിരക്ഷ, മത്സര പരീക്ഷകൾക്കുള്ള ഗ്രേസ് മാർക്ക് തുടങ്ങിയവ പരിശോധിച്ചുവരികയാണെന്നും അദ്ദേഹം പറഞ്ഞു.
സന്നദ്ധസേനാംഗമായി പ്രവർത്തിച്ചയാളണ് ടോവിനോ തോമസ്. ശാസ്ത്രീയ പരിശീലനം നൽകി സന്നദ്ധസേന രൂപീകരിച്ചതിന് സർക്കാരിനെ ടോവിനോ അഭിനന്ദിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..